താൾ:Aarya Vaidya charithram 1920.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ക്കിത്തീൎക്കുകയും, ശബ്ദം നന്നാക്കുകയും ചെയ്യും. ദന്തരോഗം,നേത്രരോഗം ഇതിൽ ഏതെങ്കിലുമുള്ളവൎക്കും, വമനവിരേചനം ചെയ്തവൎക്കും, മദാൎത്തന്മാൎക്കും, ക്ഷയരോഗികൾക്കും അതു ഹിതമല്ല. ഭക്ഷണത്തിന്നുശേഷം നൂറടി നടക്കുന്നത് ആരോഗ്യവൎദ്ധനമാകുന്നു. എപ്പോഴും ഒരിടത്തുതന്നെ ഇരിക്കുന്നതുകൊണ്ടു മടി വൎദ്ധിക്കുന്നതുമാണു. എന്നാൽ, ഭക്ഷണം കഴിഞ്ഞ ഉടനെ ഒരാൾ ഓടുന്നതു മൃത്യുവിന്റെ പിന്നാലെ ഓടുന്നതിന്നു തുല്യമാകുന്നു. അതുകൊണ്ട് അതു തീരെ വൎജ്ജിക്കണം. കുറഞ്ഞൊരു വിശ്രമത്തിന്നു ശേഷം ചെയ്യേണ്ടുന്ന ഏറ്റവും നല്ലതായ കൃത്യം വലത്തുഭാഗം ചെരിഞ്ഞു കിടക്കുകയാണു. അതു ദീപനത്തിന്നു വളരെ അനുകൂലിക്കുന്നതാകുന്നു. ഈ അവസരത്തിൽ ഹിന്തുക്കൾ സാധാരണയായി സംവാഹനം അല്ലെങ്കിൽ അംഗമർദ്ദനം (മേലുഴിയുക) ചെയ്യിക്കുമാറുണ്ട്. ശരീരത്തിന്റെ നാനാഭാഗങ്ങളുടെയും ആകുഞ്ചനം, പ്രസാരണം, പരിവൎത്തനം, നമനം, ഉന്നമനം, ഉദ്വൎത്തനം, അപഹരണം, പരിഭ്രമണം എന്നിവയും, സന്ധികളിൽ തിരുമ്മുക, സുഖംതോന്നത്തക്കവണ്ണം മാത്രം മെല്ലെ അടിക്കുക, സംഘർഷണംചെയ്ക ഇത്യാദിയും ഈ സംവാഹനക്രിയയുടെ ഓരൊ അംഗങ്ങളായിരിക്കും, ഇതുനിമിത്തം മാംസം, രക്തം, മേദസ്സ് ഇവകൾക്കു ശുദ്ധിവരികയും, മനസ്സുഖമുണ്ടായിരിക്കുകയും, സുഖനിദ്ര കിട്ടുകയും, ദുഷിച്ചതായ കഫവാതമേദസ്സുകൾ ക്ഷയിക്കുകയും, ക്ഷീണം തീരുകയും ചെയ്യും. ഈ ഒരു ചൎയ്യാവിശേഷം ഹിന്തുക്കൾക്കു പ്രത്യേകമുള്ളതും, അവരുടെ പ്രാചീനഗ്രന്ഥങ്ങളിൽ വിധിക്കപ്പെട്ടതുമാകുന്നു. എത്രയോ പുരാതനകാലം മുതൽക്കുതന്നെ ചീനക്കാർ, ഗ്രീക്കുകാർ, റോമൻകാർ ഇവരുടെ ഇടയിലും ഏതെങ്കിലും ഒരു വിധത്തിലുള്ള സംവാഹനം നടപ്പുണ്ടായിരുന്നു. ചില പശ്ചാത്യപണ്ഡിതന്മാരുടെ അഭിപ്രായം നോക്കുമ്പോൾ ഇവൎക്കൊക്കെ ഇതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/77&oldid=155696" എന്ന താളിൽനിന്ന് ശേഖരിച്ചത്