താൾ:Aarya Vaidya charithram 1920.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ർ] ആൎത്തവകാലത്തെചൎയ്യ ർ൧

ലുള്ള മിക്കവാറും എല്ലാ ജനസമുദായങ്ങളുടെ ഇടയിലും രോഗങ്ങൾക്കു പ്രതിവിധിയായിട്ട് ഇങ്ങിനെ ചില രക്ഷാകരങ്ങളായ മരുന്നുകളുടേയും മന്ത്രങ്ങളുടേയും പ്രയോഗം നടപ്പുണ്ടായിരുന്നു എന്നു കാണുന്നതു വളരെ അതിശയിക്കത്തക്ക ഒരു സംഗതിതന്നെ!

പ്രസവിച്ചുകിടക്കുന്ന ഒരു സ്ത്രീ അവളുടെ അന്നപാന വിധിയെക്കുറിച്ചു പ്രത്യേകം മനസ്സിരുത്തണം, അവൾ ആറിയിരിക്കുന്ന ഭക്ഷണമൊന്നും കഴിക്കരുത്, ശരീരാദ്ധ്വാനം, മൈഥുനം, ക്രോധം ഇവയെല്ലാം കൂടാതിരിക്കുകയും വേണം. അവൾ മിതമായിട്ടല്ലാതെ ആഹാരം കഴിക്കരുതെന്നു തന്നെയല്ല, ആവശ്യം പോലെ മേൽ വെള്ളം പകരുകയും ചെയ്യണം. ഒരു സ്ത്രീയുടെ പെറ്റുകിടക്കുന്ന കാലം ഒന്നരമാസം കൊണ്ടു കഴിയുമെന്നാണു ധന്വന്തരിയുടെ മതം. എങ്കിലും മൂന്നു മാസം തികച്ചും അവൾ അധികം അങ്ങാതെയും അദ്ധ്വാനിക്കാതെയും വിശ്രമിക്കണമെന്നും അദ്ദേഹംതന്നെ വിധിച്ചിട്ടുണ്ട്.

അമ്മയുടെ മുലപ്പാലിന്റെ ഗുണത്തേക്കാൾ അധികം മനസ്സിരുത്തേണ്ടതായിട്ടു വേറെ യാതൊരു കാൎയ്യവുമില്ല. നല്ല മുലപ്പാലിന്റെ ലക്ഷണമെന്തെന്നാൽ, അതു യാതൊരു നിറഭേദവും വരാതെ ക്ഷണത്തിൽ വെള്ളത്തോടു യോജിക്കും; അതിൽ നൂലുകളുണ്ടാകയില്ല; വെളുത്തും ശീതളമായും തനുവായുമിരിക്കുകയും ചെയ്യും. വെള്ളം കൂട്ടിയാൽ മീതെ പൊന്തി നിൽക്കുകയോ, കീഴ്പെട്ടു താണുപോകുകയോ, ചെയ്യുന്നതും, മഞ്ഞനിറത്തിൽ ചെറിയ പൊള്ളകൾ കാണുന്നതും, ഒട്ടുന്നതും, കഷായരസം (ചവൎപ്പ്) ഉള്ളതുമായ പാൽ ചീത്തയാകുന്നു. ഒരു സ്ത്രീയുടെ മുലപ്പാൽ നന്നാക്കുവാൻ പടോലവള്ളി, വേപ്പിൻ തൊലി, വേങ്ങാക്കാതൽ തേവതാരം, പാടക്കിഴങ്ങ്, പെരുങ്കുരുമ്പവേർ, ചിറ്റമൃത്, കടുകരോഹിണി, ചുക്ക് ഇവയെല്ലാം കൂടി കാടിയിൽ കഷായം വെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/56&oldid=155673" എന്ന താളിൽനിന്ന് ശേഖരിച്ചത്