താൾ:Aarya Vaidya charithram 1920.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർ൦ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


നേരിടുന്ന സംഗതികളിൽ) കുട്ടിയെ എടുക്കുവാനുള്ള പല പ്രയോഗങ്ങളും പറഞ്ഞിട്ടുണ്ട്. കുട്ടി ഗൎഭത്തിൽനിന്നുതന്നെ ചത്തുപോയാൽ ആ സ്ത്രീക്കു ദാഹം, ശ്വാസോച്ഛ്വാസങ്ങൾക്കു തടസ്ഥം (പ്രയാസം), കലശലായിട്ടുള്ള ക്ഷീണം, ബോധക്ഷയം എന്നിവയെല്ലാം ഉണ്ടായിരിക്കും. അങ്ങിനെവന്നാൽ ഉടനെ ആ രോഗിണിയുടെ രക്ഷയ്ക്കു വേണ്ടുന്ന ശ്രമമെല്ലാം ചെയ്തുകൊള്ളണം. ഹാരീതൻ ഈ സന്ദൎഭത്തിൽ വേറെ പലേ പ്രയോഗങ്ങളും വിധിച്ചകൂട്ടത്തിൽ 'അൎദ്ധചന്ദ്രം' എന്ന ശസ്ത്രംകൊണ്ടുള്ള ക്രിയയും ചെയ് വാൻ പറഞ്ഞിട്ടുണ്ട്. ആ ശസ്ത്രംകൊണ്ട് ഒന്നാമതായി കുട്ടിയുടെ കൈകൾ രണ്ടും ഛേദിച്ചെടുത്തിട്ട്, അധികമായ തടസ്ഥവും ബുദ്ധിമുട്ടും നേരിടുന്ന സംഗതികളിൽ സുഖപ്രസവത്തിന്നായി 'ലാംഗലി' (മേത്തോന്നി) അരച്ചു യോനിയിൽ തേക്കുവാനും വിധിയുണ്ട്.

മന്ത്രവാദത്തിൽ കലശലായ വിശ്വാസവും പാണ്ഡിത്യവുമുള്ളവർ ഒരു ചക്രം--ഒന്ന് ഊൎദ്ധ്വമുഖമായും മറ്റൊന്ന് അധോമുഖമായും ഇങ്ങിനെ രണ്ടു ത്രികോണങ്ങളെ കൂട്ടിച്ചേൎത്ത് അതിന്നുള്ളിൽ ചില മാന്ത്രികാക്ഷരങ്ങളേഴുതീട്ടുള്ള ഒരു രൂപം--വരയുന്നു. ഒരു ലോഹപ്പലകമേൽ വെട്ടിയിരിക്കുന്നതായ ആ ചക്രം പ്രസവവേദനകൊണ്ട് അതികഠിനമായി ബുദ്ധിമുട്ടുന്ന സ്ത്രീക്കു കാണിക്കുകയും, സുഖപ്രസവത്തിന്നായി അവൾ കിടക്കുന്നതിന്റെ ചോട്ടിൽ വെക്കുകയും ചെയ്യുന്നു. പ്രസവത്തിന്നു പിന്നേയും തടസ്ഥംതീരാതെ ബുദ്ധിമുട്ടുകയാണെങ്കിൽ, എളുപ്പത്തിൽ പ്രസവിപ്പിക്കുന്നവയെന്നൂഹിക്കപ്പെടുന്ന ചില രക്ഷാകരങ്ങളായ പ്രയോഗങ്ങളും മന്ത്രവാദങ്ങളും ചെയ്യേണമെന്നും ഹിന്തുവൈദ്യശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഭൂഗോളത്തി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/55&oldid=155672" എന്ന താളിൽനിന്ന് ശേഖരിച്ചത്