താൾ:Aarya Vaidya charithram 1920.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർ൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ച്ചുകൊടുത്താൽ മതി. പിന്നെയും, ഒരു 'ധാത്രി'യെ (പോറ്റമ്മ) പാൎപ്പിക്കാതെ കഴിയില്ലെന്നു വന്നാൽ, അവളെ തിര,ഞ്ഞെടുക്കുന്നതു മാതാവിന്റെ സ്വജാതിയിൽനിന്നുതന്നെയായിരിക്കണം; പ്രായം മദ്ധ്യവയസ്സിലധികമായിരിക്കരുത്; അവൾക്കു നല്ല പാൽ ധാരാളമുണ്ടായിരിക്കുകയും, കുട്ടിയുള്ളത് ആൺകുട്ടിയായിരിക്കുകയും വേണം. അവൾ നല്ല സ്വഭാവഗുണമുള്ളവളായിരിക്കണം; മനസ്സിൽ ഒരു സമയത്തും വ്യസനമുള്ളവളായിരിക്കരുത്; ഒട്ടും അത്യാഗ്രഹിയാകരുത്; ചാപല്യമില്ലാത്തവളായിരിക്കണം; നല്ല കുലീനയും വിശ്വാസയോഗ്യയുമായിരിക്കുന്നതിന്നു പുറമെ, കുട്ടിയെ തന്റെ സ്വന്തം കുട്ടിയെപ്പോലെ വളൎത്തുവാൻ ശ്രദ്ധയുള്ളവളുമായിരിക്കണം. മുല വല്ലാതെ തൂങ്ങീട്ടുള്ളവളോ, നീളം കുറഞ്ഞവളോ, വളരെ തടിച്ചവളോ, മെലിഞ്ഞവളോ, ഗർഭിണിയോ, പനിയുള്ളവളോ, അതിയായി ക്ഷീണംബാധിച്ചവളോ, വിശപ്പുള്ളവളോ, ഭക്ഷണത്തിന്റെ കാൎയ്യത്തിൽ മനസ്സിരുത്താത്തവളോ, അമിതമായി ഭക്ഷിക്കുന്നവളോ, കോപിഷ്ഠയോ, നീചയോ, നടവടി നന്നല്ലാത്തവളോ, ദീനക്കാരത്തിയോ, അല്ലെങ്കിൽ വല്ല വ്യാകുലതയും നേരിട്ടവളോ, ആയ ഒരു ധാത്രിയുടെ മുലപ്പാൽ കുടിക്കുന്നതു കുട്ടിയുടെ ആരോഗ്യക്ഷയത്തിന്നു കാരണമാണെന്ന് ഒരു മതമുണ്ട്. കുട്ടിക്ക് ആദ്യത്തെ പ്രാവശ്യം മുലപ്പാൽ കൊടുക്കുമ്പോൾ ചില കൎമ്മങ്ങൾ ചെയ്യേണമെന്നു ഹിന്തുക്കളുടെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു. അതൊക്കെ ചിലർ ഇപ്പോഴും ചെയ്തുവരുമാറുണ്ട്. മാതാവു ദേഹശുദ്ധിവരുത്തി ശുചിയായവസ്ത്രം ധരിച്ച് കിഴക്കോട്ടഭിമുഖമായിരിക്കണം. എന്നിട്ട് അവൾ വലത്തെ മുല കഴുകി അതിൽ നിന്നു കുറച്ചുപാൽ കറന്നുകളയണം. അതിന്നുശേഷം അച്ഛനോ പുരോഹിതനോ മന്ത്രംജപി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/57&oldid=155674" എന്ന താളിൽനിന്ന് ശേഖരിച്ചത്