താൾ:Aarya Vaidya charithram 1920.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

റമെ അവൾ ചീത്ത സമയങ്ങളിൽ പുറത്തെങ്ങാനുമിറങ്ങുന്നതും വളരെ സൂക്ഷിച്ചിട്ടു വേണ്ടതാണു. ഈവക നിയമങ്ങളിൽ ആസ്ത്രീ വല്ല വീഴ്ചയും വരുത്തുന്നതായാൽ കുട്ടിക്ക് അതു വളരെ ആപൽക്കരമായിരിക്കുമെന്നും കരുതിപ്പോരുന്നു. മുൻപറഞ്ഞ ദിവസങ്ങളിൽ അവൾ കരയുന്നതായാൽ, കുട്ടി നേത്രരോഗിയായിത്തീനും; അന്ന് അവൾ മേൽ എണ്ണതേച്ചു കുളിക്കുന്നതുകൊണ്ടു കുട്ടിക്കു ത്വഗ്ദോഷമുണ്ടാകും; അവൾ പകത്സമയം കിടന്നുറങ്ങിയാൽ, പിന്നീടുണ്ടാകുന്ന സന്തതി മന്ദനും 'ഒന്നിനും കൊള്ളരുതാത്തവനും' ആയിത്തീരുവാനിടയുണ്ട്; അവൾ വലിയശബ്ദമെന്തെങ്കിലും അന്നു കേട്ടുപോയാൽ കുട്ടി ബധിരനായും (ചെകിടൻ), ഉറക്കെപ്പറഞ്ഞാൽ ഭ്രാന്തനായും തീരുന്നതുമാണു.

ഗൎഭോല്പാദനത്തിന്നുള്ള കാലം ആൎത്തവം കണ്ടതുമുതൽ ആദ്യത്തെ പതിനാറു ദിവസമാണു; ഇതിൽ ആദ്യത്തെ നാലുദിവസം നന്നല്ലെന്നാണു ശാസ്ത്രവിധി. ഗൎഭോല്പാദനത്തിന്നുള്ള ഉത്തമമായ സമയം, അഞ്ചാം ദിവസം മുതൽ പതിനാറാം ദിവസത്തിന്നുള്ളിലാകുന്നു. അവന്ധ്യമായ പുരുഷരേതസ്സും, സ്ത്രീരജസ്സും കൂടി ചേരുമ്പൊഴാണു ഗൎഭമുണ്ടാവുന്നത്. ആറ്, എട്ട്, പത്ത്, പന്ത്രണ്ട് ഇങ്ങിനെ ഇരട്ടയായിട്ടുള്ള ദിവസങ്ങളിലാണു ഗൎഭോല്പാദനം സംഭവിക്കുന്നതെങ്കിൽ കുട്ടി പുരുഷപ്രജയായും, ഒറ്റയായ ദിവസങ്ങളിലായിപ്പോയാൽ സ്ത്രീപ്രജയായും തീരുന്നതാണു. ചിലരുടെ പക്ഷത്തിൽ, ശുക്ളാൎത്തവസംയോഗത്തിൽ ആധിക്യം ശുക്ളത്തിന്നാണെങ്കിൽ സന്താനം പുരുഷനാകുമെന്നും, ആൎത്തവത്തിനാണെങ്കിൽ സ്ത്രീയാകുമെന്നും കാണുന്നു. പുരുഷശുക്ളം പ്രാദേശികവാതത്താൽ രണ്ടാക്കി വിഭജിക്കപ്പെട്ടുപോയാൽ സന്തതി "ഇരട്ട"യായിത്തീരുവാനിടയുണ്ട്. ഗൎഭസ്ഥനായ ശിശു പുരുഷനൊ സ്ത്രീയൊ ആകുന്നതെന്നു ചില പ്രത്യേക ലക്ഷണങ്ങളെക്കൊണ്ടറിയാം. വയറ്റിലിരിക്കുന്നത് ആൺകു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/51&oldid=155668" എന്ന താളിൽനിന്ന് ശേഖരിച്ചത്