താൾ:Aarya Vaidya charithram 1920.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ർ] ആൎത്തവകാലത്തെചൎയ്യ ൩൫

ടയുണ്ടെന്ന് ഹിന്തുക്കളുടെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചു കാണുന്നു.[1] അതിന്നു പുറമെ, ഏതാനും ചില അവസ്ഥകളിൽ, ഒരു സ്ത്രീക്കു സ്വപ്നവൈഭവംകൊണ്ടും ഗൎഭമുണ്ടായേക്കാമെന്നുകൂടി അവർ വിശ്വസിച്ചിരിക്കുന്നു; ഈ വിധത്തിൽ സൎപ്പങ്ങൾ, തേളുകൾ മുതലായ ചില അസാധാരണ പ്രസവങ്ങൾ കാണുന്നതിന്നും അവർ യുക്തി പറയുന്നുണ്ട്. അങ്ങിനെയുള്ള സംഗതികളിൽ ആ സ്ത്രീയും, അതിന്റെ സന്താനവും വളരെ പാപം ചെയ്തിട്ടുള്ളവരെന്നും വിചാരിക്കപ്പെട്ടുവരുന്നു.


നാലാം അദ്ധ്യായം

ആൎത്തവകാലത്തെ ചൎയ്യ


സാധാരണയായി ഒരു സ്തീക്കു പന്ത്രണ്ടുവയസ്സായതുമുതൽ അമ്പതു വയസ്സാകുന്നതുവരെയുള്ള കാലത്തിന്ന് "ആൎത്തവകാലം" എന്നാണു പേർ പറഞ്ഞുവരുന്നത്. മാസംതോറും "രജസ്സു" സ്രവിക്കുന്ന ദിവസങ്ങളിൽ (തീണ്ടാൎന്നിരിക്കുമ്പോൾ) അവൾക്കു ഭൎത്താവിനോടു കൂടിയുള്ള യാതൊരു സംസൎഗ്ഗവും പാടില്ലെന്നു കലശലായ നിൎബ്ബന്ധമുണ്ട്. ആ കാലത്ത് അവളൊരു "ദൎഭസംസ്മരത്തിൽ" തന്നെ കിടന്നുകൊള്ളണം; കരഞ്ഞുകൂടാ; കുളിക്കുകയുമരുത്; എന്നൊക്കെയാണു നിയമംവെച്ചിരിക്കുന്നത്. അവരപ്പോൾ നഖം മുറിക്കുന്നതു നിഷിദ്ധമാണെന്നു മാത്രമല്ല, ഓടുകയോ, ഉറക്കെ പറയുകയോ ചെയ്യരുതെന്നും മറ്റുംകൂടി നിശ്ചയിച്ചിട്ടുണ്ട്. പിന്നെ, അന്നു മേലെങ്ങാനും എണ്ണതേച്ചു കുളിക്കുന്നതും, ചന്ദനം കുറിയിടുന്നതും, വിഹിതമല്ല. ഇതിന്നൊക്കെ പു


  1. യദാ നാൎയ്യാവു പോയാതാം വൃഷസ്യന്ത്യൗ പരസ്പരം;
    മുഞ്ചന്ത്യൗ വീൎയ്യമന്യോന്യം തദാനസ്ഥിർഭവേച്ശിശു:
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/50&oldid=155667" എന്ന താളിൽനിന്ന് ശേഖരിച്ചത്