യം ർ] | ആൎത്തവകാലത്തെചൎയ്യ | ൩൭ |
ട്ടിയാണെങ്കിൽ ഗൎഭം വൃത്താകൃതിയിലായിരിക്കും; വലത്തെ കണ്ണിന്ന് ഇടത്തേതിനേക്കാൾ കുറച്ചധികം വലിപ്പമുള്ളതായി ത്തോന്നും; വലത്തെമുലയിൽ ഇടത്തേതിനേക്കാൾ മുമ്പായി പാലുണ്ടായിത്തുടങ്ങും; വലത്തെ തുട അധികം തടിച്ചിരിക്കും; മുഖത്തുനോക്കിയാൽ നല്ല തെളിവും സന്തോഷവുമുള്ളതായി ക്കാണും. ആ സ്ത്രീ (ഗർഭിണി) അധികവും പുല്ലിംഗങ്ങളായ ദ്രവ്യങ്ങളെത്തന്നെ ഇഷ്ടപ്പെടുകയും, പത്മം (താമരപ്പൂ), ആമ്രം (മാങ്ങ) മുതലായ വസ്തുക്കളെ സ്വപ്നം കാണുകയുംചെയ്യും. പെൺകുട്ടിയാണു വയറ്റിലെങ്കിൽ ലക്ഷണങ്ങൾ മേല്പറഞ്ഞതിന്നു വിപരീതമായിട്ടാണു കാണുക; എന്നു മാത്രമല്ല, ഗർഭം അണ്ഡാകൃതിയായിരിക്കുകയും ചെയ്യും. രണ്ടു കുട്ടികൾ (ഇരട്ട) വയറ്റിലുണ്ടെങ്കിൽ ഗർഭത്തിന്റെ നേർനടുഭാഗം തോണിപോലെ കുഴിഞ്ഞിരിക്കും. രണ്ടു പാൎശ്വങ്ങളും ഉയൎന്നും, ഉദരം വല്ലാതെ മുന്നോട്ടുന്തിയുമിരിക്കുന്നതു കൂടാതെം ഗർഭം അൎദ്ധഗോളാകൃതിയായി കാണപ്പെടുകയും ചെയ്താൽ വയറ്റിലിരിക്കുന്നത് ഒരു നപുംസകമാണെന്നും ഊഹിക്കാം.
നപുംസകങ്ങൾ അശക്യൻ, സുഗന്ധി, കംഭികൻ, ഈൎഷ്യൻ, ഷണ്ഡൻ ഇങ്ങിനെ അഞ്ചുവിധത്തിലാകുന്നു. ഇതിൽ ഒടുക്കം പറഞ്ഞതു ശുദ്ധമേ നപുംസകംതന്നെ. ബാക്കി നാലെണ്ണത്തിന്നും താരതമ്യം നോക്കുമ്പോൾ ഏറക്കുറെ ഭേദം കാണാം.
വന്ധ്യാസ്ത്രീകളേയും താഴേ കാണിച്ചപ്രകാരം അഞ്ചാക്കി തരം തിരിച്ചിരിക്കുന്നു:--
൧ കാകവന്ധ്യ (കാക്കയെ പോലെ വന്ധ്യയായിട്ടുള്ളവൾ)--കാക്കകൾ ഒരിക്കൽ മാത്രമേ മുട്ടയിടുകയുള്ളൂ എന്നൊരു വിശ്വാസമുണ്ട്, അതുപോലെ ഈ തരക്കാരും അവരുടെ ജീവകാലത്തിൽ ഒരിക്കൽ മാത്രമേ ഗർഭം ധരിക്കുകയുള്ളൂ.
൨ അനപത്യ--ഗർഭധാരണത്തിന്നു തീരെ കഴിവില്ലാ