താൾ:Aarya Vaidya charithram 1920.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൩] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൩൩


൨ർ പൃഥിവി.

പുരുഷൻ അല്ലെങ്കിൽ ആത്മാവ് ശരീരത്തിങ്കലിരിക്കുന്ന ഇരുപത്തഞ്ചാമത്തെ തത്ത്വമാകുന്നു. ആ പുരുഷൻ നിത്യനും, ചേതനനും, വിഭുവും, സൎവ്വാന്തൎയ്യാമിയും, ആനന്ദസ്വരൂപനും, അജരാമരനും, നിൎവ്വികാരനും, നിൎമ്മലനും അദ്വിതീയനും ആകുന്നു. ഈ തത്വങ്ങൾ അതാതിന്റെ പരിണാമക്രമത്തെ അനുസരിച്ചാണു ഇവിടെ പറയപ്പെട്ടിട്ടുള്ളത്. പ്രകൃതിപുരുഷന്മാരുടെ സംസൎഗ്ഗംകൊണ്ടുണ്ടാകുന്ന മനുഷ്യജന്മത്തേയും, അതു സംബന്ധിച്ചു സകലസൃഷ്ടിയേയും ഹിന്തുക്കളുടെ മന്ത്രവാദഗ്രന്ഥങ്ങളിൽ ഒരു 'സ്വസ്തികചിഹ്നം'കൊണ്ടു പ്രദൎശിപ്പിച്ചിരിക്കുന്നു.

ഈ ചിഹ്നം, ഇവിടെ കാണിച്ചിട്ടുള്ളതുപോലെ നേരെ ഒരു വര വരച്ച്, അതിനെ മറ്റൊരു രേഖകൊണ്ടു നേരെ വിലങ്ങത്തിൽ മുറിച്ച്, നാലഗ്രങ്ങളും ഖണ്ഡവൃത്തങ്ങളെപ്പോലെ വൃത്താകൃതിയിൽ തിരിച്ച് ഉണ്ടാക്കപ്പെടുന്നതാണു.

ഈ ക്രൂശത്തിന്റെ (Cross)നാലഗ്രങ്ങളും യഥാക്രമം ഉല്പത്തി, സ്ഥിതി, നാശം, മോക്ഷം എന്നിവകളേയും, ഇതിന്റെ വലയം ത്രൈകാലികസ്ഥിതിയേയും സൂചിപ്പിക്കുന്നു. ഈ വിഷയം പ്രത്യേകിച്ചു പഠിച്ചിട്ടുള്ളവർ, ക്രിസ്ത്യാനികളുടെ ക്രൂശത്തിന്നുള്ള ഗൂഢാൎത്ഥത്തേയും ഈ താല്പൎയ്യത്തിൽത്തന്നെ വ്യാഖ്യാനിക്കുവാൻ നോക്കുന്നുണ്ട്. പഴയതും പുതിയതുമായി ലോകത്തിലുള്ള മിക്കവാറും എല്ലാ മതങ്ങളിലും ഇങ്ങിനെ ഒരു ക്രൂശചിഹ്നം കാണുന്നത് എത്രയും വിസ്മയജനകമായിരിക്കുന്നു!. പുരുഷൻ പ്രപഞ്ചത്തിന്റെ നിമിത്തകാരണവും, പ്രകൃതി അതിന്റെ ഉപാദാനകാരണവുമാകുന്നു. അതുകൊണ്ടു മനുഷ്യശരീരം ഈ രണ്ടു തത്ത്വങ്ങളുടേയും സംസൎഗ്ഗവ്യാപാരത്തിന്റെ പരിണാമമാണെന്നാകു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/48&oldid=155664" എന്ന താളിൽനിന്ന് ശേഖരിച്ചത്