Jump to content

താൾ:Aarya Vaidya charithram 1920.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

തത്വങ്ങളെക്കൊണ്ടാണു ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്നും വിവരിച്ചിരിക്കുന്നു--

൧ പ്രകൃതി--സകലജഗത്തിന്റേയും ഉല്പത്തിക്കു കാരണമായ ആദിശക്തി.

൨ ബുദ്ധി--പ്രകൃതിയുടെ പരിണാമത്തിലുള്ള ഒന്നാമത്തെ പതനം (ഘട്ടം).

൩ അഹങ്കാരം--സ്വാഭിമാനം.

൪ മനസ്സ്.

൫ ശബ്ദം.--ആകാശത്തിന്റെ മൂലതത്വം.

൬ സ്പൎശം--വായുവിന്റെ മൂലതത്വം.

൭ രൂപം--തേജസ്സിന്റെ മൂലതത്വം.

൮ രസം--ജലത്തിന്റെ മൂലതത്വം.

൯ ഗന്ധം-- പൃഥിവിയുടെ മൂലതത്വം.

൧0 ശ്രോത്രം--ശ്രവണേന്ദ്രിയം.

൧൧ ത്വക്ക്-സ്പൎശേന്ദ്രിയം.

൧൨ ജിഹ്വാ--രസനേന്ദ്രിയം

൧൩ ചക്ഷുസ്സ്--ദൎശനേന്ദ്രിയം

൧൪ ഘ്രാണം--ഗന്ധഗ്രഹണേന്ദ്രിയം.

൧൫ വാക്ക്--വചനേന്ദ്രിയം.

൧൬ പാണി--ആദാനേന്ദ്രിയം.

൧൭ പാദം--വിഹരണേന്ദ്രിയം

൧൮ പായു--വിസൎഗ്ഗേന്ദ്രിയം.

൧൯ ഉപസ്ഥം-ആനന്ദേന്ദ്രിയം.

൨0 ആകാശം.

൨൧ വായു.

൨൨ തേജസ്സ്.

൨൩ അപ്പ്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/47&oldid=155663" എന്ന താളിൽനിന്ന് ശേഖരിച്ചത്