Jump to content

താൾ:Aarya Vaidya charithram 1920.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩ർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നത്.

പ്രപഞ്ചം ചേതനമെന്നും, അചേതനമെന്നും ഇങ്ങിനെ രണ്ടുവിധത്തിലാകുന്നു. അതിൽ ചേതനപ്രപഞ്ചത്തെ ഹിന്തുക്കൾ വീണ്ടും നാലാക്കി തരം തിരിച്ചിരിക്കുന്നു:--

൧. ഉദ്ഭിജ്ജം (മുളച്ചുണ്ടാകുന്നതു)--വൃക്ഷങ്ങൾ, ചെടികൾ മുതലായത്.
൨. സ്വേദജം (ഭൂമിയുടെ ഉഷ്ണംകൊണ്ടൊ, വിയൎപ്പുകൊണ്ടൊ ഉണ്ടാകുന്നത്)--മൂട്ട, കൊതു മുതലായത്.
൩. അണ്ഡജം (മുട്ട വിരിഞ്ഞുണ്ടാകുന്നത്)--പക്ഷികൾ, ഇഴജന്തുക്കൾ മുതലായത്.
ർ. ജരായുജം (മറുപിള്ളയിൽനിന്നുണ്ടാകുന്നത്)--മനുഷ്യൻ, മൃഗങ്ങൾ മുതലായത്.

മനുഷ്യസൃഷ്ടിയിൽ അച്ഛൻ 'പുരുഷന്റേയും', അമ്മ 'പ്രകൃതിയുടേയും, പകരം നിൽക്കുന്നു. മാതാപിതാക്കന്മാർ രണ്ടുപേരും യൗവനവും ശക്തിയുള്ളവരായിരുന്നാൽ അവൎക്കുണ്ടാകുന്ന സന്താനവും പൂൎണ്ണമായ ആരോഗ്യത്തോടു കൂടിയതായിരിക്കും.

ദേഹത്തിലുള്ളതായ അനേകം അംശങ്ങളിൽ വെച്ച് രോമം, നഖം, പല്ല്, അസ്ഥി, ധമനികൾ (വലിയ ഞരമ്പുകൾ), സിരകൾ, സ്നായുക്കൾ, ശുക്ളം എന്നിവയെല്ലാം അച്ഛനിൽനിന്നുണ്ടാകുന്നു; എന്നാൽ മാംസപേശികൾ, ഹൃദയം, രക്തം, മജ്ജ, മേദസ്സ്, യകൃത്ത്, പ്ളീഹാ, ആന്ത്രങ്ങൾ, ഗുദം മുതലായത് അമ്മയിൽനിന്നുമാണുണ്ടാകുന്നത്. ശരീരത്തിന്റെ ഉപചയം, വൎണ്ണം, ബലം, സ്ഥിതി ഇവയെല്ലാം ആഹാരരസത്തിൽ നിന്നുണ്ടാകുന്നു; എന്നാൽ ജ്ഞാനം, വിജ്ഞാനം, ആയുസ്സ്, സുഖദു:ഖങ്ങൾ ഇത്യാദികൾ ജീവാത്മാവിൽനിന്നു നേരിട്ടു തന്നെയാണു കിട്ടുന്നത്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടുകൂടി സംയോഗം ചെയ്താൽ എല്ലില്ലാത്തതായ ഒരു കുട്ടി ഉണ്ടായിത്തീരുവാനി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/49&oldid=155665" എന്ന താളിൽനിന്ന് ശേഖരിച്ചത്