താൾ:Aarya Vaidya charithram 1920.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮ ആൎയ്യവൈദ്യചരിത്രം അദ്ധ്യാ

ഗ്രന്ഥമെഴുതീട്ടുള്ള എല്ലാവരുടെയും അനുഭവത്തെ അദ്ദേഹം തന്റെ കൃതിയിൽ ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്യശുദ്ധിയും, വിഷയവിഭാഗത്തിൽ ചെയ്ത നിഷ്കൎഷയും നിമിത്തം, വാദഗ്രസ്മങ്ങളും ക്ലിഷ്ടങ്ങളും ആയ പൂൎവ്വഗ്രന്ഥകാരന്മാരുടെ അനേകം വാക്യങ്ങൾ വെളിവായിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം ഹിന്തുക്കളുടെ ഇടയിൽ ആയുൎവ്വേദത്തിന്റെ ഒടുക്കത്തെ ഉദ്ധാരണമാണെന്നുതന്നെ വിചാരിക്കാം. ഹിന്തു വൈദ്യശാസ്ത്രത്തിൽ ഇതു വിലമതിക്കുവാൻ പാടില്ലാത്ത ഒരു ഗ്രന്ഥമാണെന്നുള്ള വിചാരത്തോടുകൂടി ഇന്ത്യയിലെല്ലാടവും നാട്ടുവൈദ്യന്മാർ ഈ കൃതിയെ കലശലായി ആദരിച്ചുപോരുന്നുണ്ട്. ഇതു പണ്ടെത്തെ വിസ്തീൎണ്ണമായ വൈദ്യശാഹിത്യഭൂമിയിൽനിന്നു സമുച്ചയിച്ചെടുത്തിരിക്കുന്ന അത്യുപകാരപ്രദമായ പരിജ്ഞാനത്തിന്റെ ഒരു നിധിയാണെന്നുതന്നെ വിചാരിക്കപ്പെട്ടുവരുന്നു. ഭാവമിശ്രന്റെ കാലത്ത് ഇന്ത്യയ്ക്കു യൂറോപ്യന്മാരുമായി, അതിൽ പ്രത്യേകിച്ചു കച്ചവടാവശ്യാൎത്ഥം ഇന്ത്യയിലേക്ക് ആകൎഷിക്കപ്പെട്ട പോൎച്ചുഗീസ്സുകാരുമായി, ഉള്ള സംസൎഗ്ഗം തുടങ്ങിയിരിക്കുന്നു. കൈകാലുകളെ ബാധിക്കുന്ന "ഉഷ്ണസംബന്ധമായ ഒരു രോഗം" അന്ന് പോൎച്ചുഗീസ്സുകാരുടെ ഇടയിൽ സാധാരണ നടപ്പുണ്ടായിരുന്നു. ഭാവമിശ്രൻ ഒടുവിൽ ഈ രോഗത്തേയും പറങ്കികളുടെ (പോൎച്ചുഗീസ്സുകാരുടെ) ദീനം എന്നൎത്ഥമായ "ഫിരംഗരോഗം" എന്നു പേരിട്ടു വിവരിച്ചതായി കാണുന്നു. സംസ്കൃതത്തിൽ തത്തുല്യമായ ഒരു പദം ഇല്ലാതിരിക്കുകയും, പ്രസ്തുതദീനത്തിന്ന് അങ്ങിനെ (ഫിരംഗരോഗമെന്ന്) ഒരു പേർ കൊടുത്തതായി കാണുകയും ചെയ്യുന്നതുകൊണ്ട് പോൎച്ചുഗീസ്സുകാരാണു ഇന്ത്യയിലേക്ക് ഈ ദീനം ആദ്യം കൊണ്ടുവന്നിരിക്കുന്നതെന്നു വിചാരിപ്പാൻ ധാരാളം വഴിയുണ്ടല്ലൊ. ഭാവമിശ്രൻ ഈ രോഗത്തിന്നു 'ബാഹ്യം', 'ആഭ്യന്തരം' 'ബാഹ്യാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/43&oldid=155659" എന്ന താളിൽനിന്ന് ശേഖരിച്ചത്