താൾ:Aarya Vaidya charithram 1920.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൨ൻ


ഭ്യന്തരം' എന്നിങ്ങിനെ മൂന്നവസ്ഥകളുണ്ടെന്നു പറഞ്ഞിരിക്കുന്നു. അതിലാദ്യത്തെ നിലയിലേ ആയിട്ടുള്ളൂ എങ്കിൽ ഈ ദീനം മാറുന്നതാണു; രണ്ടാമത്തെ നിലയിലെത്തിയാൽ കൃച് ഛ്രസാദ്ധ്യമായിരിക്കും; മൂന്നാമത്തെ അല്ലെങ്കിൽ അവസാനത്തെ ഘട്ടത്തിൽ ചാടിയാലാകട്ടെ, അത് അകത്തും പുറത്തും ഒരുപോലെ പരക്കുന്നതിനാൽ മാറുവാൻ തീരെ പ്രയാസമാണെന്നും പറഞ്ഞിട്ടുണ്ട്. ഈരോഗം പിടിപെട്ടവൻ നന്നെ കൃശനായും ക്ഷീണിച്ചുമിരിക്കും; അവന്റെ മൂക്കു ചതുങ്ങും; അഗ്നി മന്ദിക്കും; എല്ലുകൾ വറളുകയും ചെയ്യും. രസം, ഖദിരം (കരിങ്ങാലി), അകരാകരഭം, തേൻ എന്നീമരുന്നുകൾ ഏതാനും ചില മാത്രകളിൽ കൂട്ടിയാൽ അത് ഈ ദീനത്തിന്നു നല്ലൊരു ഔഷധമായിരിക്കുമെന്നും പ്രസ്താവിച്ചു കാണുന്നു[1] വേറെ ചില യോഗങ്ങളും അദ്ദേഹം പറഞ്ഞിട്ടില്ലെന്നല്ല. ഇൻഡ്യയിലാല്ലാതെ മറ്റു വല്ല രാജ്യങ്ങളിലുമുണ്ടാകുന്ന ചില ഔഷധങ്ങളെപ്പറ്റി ഒന്നാമതായി പ്രസ്താവിച്ചിട്ടുള്ളതു ഭാവമിശ്രനായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുള്ളതിൽ ചിലത് ഇവിടെ ദൃഷ്ടാന്തത്തിന്നായി കാണിക്കാം.

'ബദക്സാന നാസപാതി'--'അമൃതഫലം', ബദക്ഷാൻ ദേശത്തിലുണ്ടാകുന്നത്.
'കൊരശ്ശാണി വചാ'--കൊറസ്സാൻ രാജ്യത്തുണ്ടാകുന്ന ഒരുതരം വയമ്പ്.
'പാരസീകവചാ'--പാർസിരാജ്യത്തെ വയമ്പ്.
'സുലേമാനീ ഖൎജ്ജുരം'--സുലേമാൻ പൎവ്വതത്തിലുണ്ടാകുന്ന ഒരുമാതിരി ഈത്തപ്പഴം.

  1. സപ്തശാലിവടി--പാരദഷ്ടങ്കമാനഃസ്യാൽ ഖദിരഷ്ടങ്കസന്മിതഃ | അകരാകരഭശ്ചാപി ഗ്രാഹ്യഷ്ടങ്കദ്വയോന്മിതഃ || ടങ്കത്രയോന്മിതം ക്ഷൗദ്രംഖല്ലേ സൎവ്വഞ്ച നിക്ഷിപേൽ സമ്മർദ്യ തസ്യ സൎവ്വസ്യ കുൎയ്യാൽ സപൂവടീഭിഷക് സ രോഗീഭ ക്ഷയേൽ പ്രാതരേകൈകാമംബുനാ വടീം| |വൎജ്ജയേദമ്ലലവണം ഫിരംഗസ്മസ്യ നശ്യതിഃ ഭാവപ്രകാശഃ </small
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/44&oldid=155660" എന്ന താളിൽനിന്ന് ശേഖരിച്ചത്