താൾ:Aarya Vaidya charithram 1920.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൨൭

ചാരമാധവം', ശങ്കരാചാൎയ്യരുടെ ജീവചരിത്രമായ 'ശങ്കരവിജയം' എന്നിവകയും അദ്ദേഹത്തിന്റെ അനേകം കൃതികളിൽ പ്രധാനപ്പെട്ടവയാണു. തന്റെ വൈദ്യഗ്രന്ഥത്തിൽ മുഴുവനും, നമ്മുടെ ഗ്രന്ഥകൎത്താവു രോഗങ്ങളുടെ നിദാനത്തെപ്പറ്റിയാണു പറഞ്ഞിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്നാണു മറ്റെല്ലാവരേക്കാളും പ്രാമാണ്യമേറുന്നതെന്ന് നിൎവിവാദമായിരിക്കത്തക്ക നിലയിൽ അത്ര നിഷ്കൎഷിച്ചിട്ടാണു അദ്ദേഹം ഈ വിഷയം പ്രതിപാദിച്ചിട്ടുള്ളത്. വൈദ്യന്മാർ പലപ്പോഴും ഈ താഴെ ചേൎത്ത സംസ്കൃതശ്ലോകം ചൊല്ലുന്നതു കേൾക്കാം.

നിദാനേ മാധവഃ ശ്രേഷ്ഠഃ

സൂത്രസ്ഥാനേ തു വാഗ്ഭടഃ;
ശാരീരേ സുശ്രുതഃ പ്രോക്തഃ,
ചരകസ്തു ചികിത്സിതേ.

ഇതിന്റെ താല്പൎയ്യം: നിദാനത്തിൽ മാധവനും, വൈദ്യശാസ്ത്രതത്വങ്ങളിലും പരിചയത്തിലും വാഗ്ഭടനും, ശസ്ത്രവിദ്യയിൽ (ശരീരത്തിൽ) സുശ്രുതനും, ചികിത്സാഭാഗത്തിൽ ചരകനും ആണു ഏറ്റവും യോഗ്യന്മാർ എന്നാകുന്നു.

ഈ മാധവാചാൎയ്യർ വാൎദ്ധക്യത്തിൽ സന്യസിക്കുകയും 'വിദ്യാരണ്യൻ' എന്ന നാമം ധരിക്കുകയും ചെയ്തു.

ഹിന്തുവൈദ്യശാസ്ത്രത്തിൽ പിന്നെത്തെ പ്രസിദ്ധനായ ഗ്രന്ഥകാരൻ, 'ഭാവപ്രകാരം' എന്ന കൃതിയുടെ കൎത്താവായ ഭാവമിശ്രനാകുന്നു. ഇദ്ദേഹം ജീവിച്ചിരുന്നതു ക്രിസ്താബ്ദം ൧൫൫0-ൽ ആണു. ആ കാലത്തു മദ്രദേശത്തിൽ (ഇന്ത്യയുടെ വടക്കുപടിഞ്ഞാറ്), 'വൈദ്യന്മാരിൽവെച്ച് രത്നവും സകലശാസ്ത്രപാരംഗതനും' ആയ അദ്ദേഹത്തെയാണു ഏറ്റവും പാണ്ഡിത്യമുള്ളവനായി വിചാരിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിൽ മുമ്പു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/42&oldid=155658" എന്ന താളിൽനിന്ന് ശേഖരിച്ചത്