താൾ:Aarya Vaidya charithram 1920.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൧൭

എന്നു പേരായ ഒരു മഹൎഷി ഇന്ദ്രന്റെ അടുക്കൽ ചെന്ന് ബ്രഹ്മവിദ്യ പഠിച്ചു. ശിഷ്യൻ അതു മറ്റൊരാൾക്കും ഉപദേശിച്ചുകൊടുക്കരുതെന്നും, ഈ നിശ്ചയത്തിന്നു വല്ല തെറ്റും വരുത്തിയാൽ ഗുരു ശിഷ്യന്റെ ശിരച്ഛേദം ചെയ്യുന്നതാണെന്നും ആദ്യം തന്നെ കരാർ ചെയ്തിട്ടാണു പഠിപ്പിച്ചത്. അശ്വിനീ ദേവകൾക്ക് ഈ ശാസ്ത്രം പഠിച്ചാൽക്കൊള്ളാമെന്ന് ആഗ്രഹം തുടങ്ങിയതിനാൽ, അവർ താഴെ പറയുന്നപ്രകാരം ഒരു ഉപായമെടുത്തു. ഇന്ദ്രന്റെ കോപത്തിൽ നിന്ന് അവർ മഹൎഷിയെ രക്ഷിച്ചുകൊള്ളാമെന്ന് കരാർ ചെയ്ത് അദ്ദേഹത്തിന്റെ വിദ്യയെ ഉപദേശിച്ചു തരുവാൻ ആവശ്യപ്പെട്ടു. അങ്ങിനെ അവർ ആ ഋഷിയുടെ സമ്മതപ്രകാരം തന്നെ അദ്ദേഹത്തിന്റെ തലവെട്ടി, നിഷ്പ്രയാസമായി അവിടെ ഒരു കുതിരത്തല ചേൎത്തുവച്ച് ആവശ്യമുള്ള വിദ്യയെല്ലാം അദ്ദേഹത്തിൽനിന്നു സമ്പാദിച്ചു. ദദ്ധ്യങ് കരാർ തെറ്റിച്ചു എന്നു മനസ്സിലായപ്പോൾ ഇന്ദ്രൻ ആ മഹൎഷിയുടെ തല വെട്ടിക്കളഞ്ഞു. അശ്വിനീദേവകൾ ശസ്ത്രക്രിയയിൽ അതിസമൎത്ഥന്മാരായിരുന്നതിനാൽ, മഹൎഷിയുടെ മുമ്പെത്തെ തല കേടുകൂടാതെ സൂക്ഷിച്ചുവെച്ചിരുന്നത് എടുത്ത് വീണ്ടും ശരിയായി ചേൎത്തു യോജിപ്പിച്ചു. ഈ അത്ഭുതകൎമ്മം പരക്കെ പ്രശംസായോഗ്യമായിത്തീൎന്നു. എന്നാൽ പുരോഭാഗികളായ (ദോഷത്തിൽമാത്രം കണ്ണെത്തുന്ന) ചില ദേവന്മാർ അശ്വികളുടെ ഈ വിദ്യാഭ്യാസരീതിയെ അത്ര ശ്ലാഘിച്ചില്ല. ഏറ്റവും വിശിഷ്ടമായ ഒരു ഉദ്ദേശത്തോടുകൂടിയാണെങ്കിലും, ഒരാൾ ഗുരുവിന്റെ ശിരച്ഛേദം ചെയ്യുന്നത് ഒരു മഹാപാപകൎമ്മമെന്നു വിധിക്കുകയും, ആ വിധി അനുസരിച്ച് അശ്വികളെ, അവരുടെ ക്ഷന്തവ്യമല്ലാത്ത അപരാധത്തിന്ന് മറ്റു ദേവന്മാർ ജാതിയിൽനിന്നു പുറത്താക്കുകയും, യാഗകൎമ്മങ്ങളിൽ അവൎക്കു കിട്ടുവാനുള്ള അവകാശത്തിന്നു വരുമ്പോൾ കൊടുക്കാതെ പറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/32&oldid=155647" എന്ന താളിൽനിന്ന് ശേഖരിച്ചത്