താൾ:Aarya Vaidya charithram 1920.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ഷധങ്ങൾ മുതലായവകൊണ്ട് ആശ്വാസപ്പെടുത്തുവാൻ ഉള്ള വഴികളാണു ഇതിൽ വിവരിക്കപ്പെടുന്നത്.

൫ കുമാരഭൃത്യ--ബാലശുശ്രൂഷ- കുട്ടികളുടെ സംരക്ഷണവും, അവൎക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സകളും ഇതിൽ അടങ്ങിയിരിക്കുന്നു.

൬. അഗദം--വിഷങ്ങൾക്കുള്ള പ്രത്യൗഷധങ്ങൾ-പാൎത്ഥിവങ്ങൾ, ഔൽഭിദങ്ങൾ, ജംഗമങ്ങൾ.

൭. രസായനം--ഓജസ്സിനെ നിലനിൎത്തുന്നതും, യൗവനത്തെ വീണ്ടും ഉണ്ടാക്കിത്തീൎക്കുന്നതും ധാരണാബുദ്ധിയെ (ഓൎമ്മയെ) വൎദ്ധിപ്പിക്കുന്നതും, സാധാരണ രോഗങ്ങളെ എല്ലാം നശിപ്പിക്കുന്നതും ആയ ഔഷധങ്ങളെ പ്രതിപാദിക്കുന്നു.

൮. വാജീകരണം--സന്തത്യുല്പാദനത്തിന്നുള്ള സാധനങ്ങൾക്കുണ്ടാകുന്ന ശക്തിക്ഷയം തീൎത്തു ധാതുപുഷ്ടി ഉണ്ടാക്കി കൊടുപ്പാനുള്ള മാൎഗ്ഗങ്ങൾ വിവരിക്കുന്നു.

ബ്രഹ്മാവ് ആയൎവ്വേദം ദക്ഷപ്രജാപതിയെ പഠിപ്പിച്ചു. അദ്ദേഹം, അതു പിന്നെ "സൂൎയ്യന്റെ ഇരട്ടപെറ്റ മക്കളായ" അശ്വിനീകുമാരന്മാൎക്കുപദേശിച്ചു. ഈ ഇരട്ടയായുണ്ടായ സഹോദരന്മാർ ഔഷധപ്രയോഗശാസ്ത്രത്തിലും ശസ്ത്രവിദ്യയിലും ഗ്രന്ഥങ്ങളെ നിൎമ്മിക്കുകയും, ദേവന്മാരുടെ ചികിത്സകന്മാരായിരിക്കുകയും ചെയ്തു. ഋഗ്വേദത്തിൽ ഈ ഇരട്ടദേവന്മാരെ സ്തുതിക്കുന്നതായി പല മന്ത്രങ്ങളുമുണ്ട്. അവയിൽ അവൎക്കു കലശലായ ബഹുമാനമുണ്ടായിരുന്നു എന്നും നമുക്കറിയാം. അവർ (അശ്വിനീദേവകൾ) അന്നു ചെയ്തിട്ടുള്ള ചില അത്ഭുതകൎമ്മങ്ങളും എഴുതിവെച്ചിട്ടുണ്ട്. ഋഗ്വേദത്തിലുള്ള ഒരു കടങ്കഥ അവരുടെ വൈദഗ്ദ്ധ്യത്തെപ്പറ്റി ഇങ്ങിനെ വിവരിക്കുന്നു. ദദ്ധ്യങ്

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/31&oldid=155646" എന്ന താളിൽനിന്ന് ശേഖരിച്ചത്