താൾ:Aarya Vaidya charithram 1920.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] പണ്ടത്തെഹിന്തുവൈദ്യഗ്രന്ഥകാരന്മാർ ൧൫

ത്രിമൂൎത്തികളിൽ ഒന്നാമനായ ബ്രഹ്മാവത്രേ വൈദ്യശാസ്ത്രവിഷയത്തിൽ ആദ്യഗ്രന്ഥ കൎത്താവ്. അദ്ദേഹം, ഓരൊ അദ്ധ്യായത്തിൽ നൂറുവീതം ശ്ലോകങ്ങളടങ്ങിയിരിക്കുന്ന നൂറ് അദ്ധ്യായങ്ങളുള്ള "ആയുർവ്വേദം" എന്ന ഗ്രന്ഥത്തെ നിൎമ്മിച്ചു. ഈ വിശിഷ്ഠമായ വൈദ്യഗ്രന്ഥത്തിൽ ആയുസ്സിന്റെ തത്വത്തെക്കുറിച്ചു പ്രതിപാദിക്കുകയും, ആയുഷ്കാലം വൎദ്ധിക്കുവാനോ കുറയുവാനോ കാരണങ്ങളായിത്തീരുന്ന അവസ്ഥകളെ വിവരിക്കുകയും, രോഗങ്ങളുടെ സ്വഭാവം (ലക്ഷണം), നിദാനം, ചികിത്സ ഈവക സംഗതികളെപ്പറ്റി വിസ്തരിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഇതാണു ഹിന്തുക്കൾക്ക് ഉള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായ വൈദ്യഗ്രന്ഥം. ഇതു താഴെ പറയുന്നപ്രകാരം എട്ടു ഭാഗങ്ങൾ (തന്ത്രങ്ങൾ) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു:-

൧. ശല്യം--ശസ്ത്രവിദ്യ-ശരീരത്തിൽ ഏൽക്കുന്ന ബാഹ്യവസ്തുക്കളെ നീക്കിക്കളയുവാനുള്ള യുക്തികൾ, ശസ്ത്രങ്ങളെ ഉപയോഗിക്കേണ്ടുന്ന മാതിരികൾ, മുറികൾ മുതലായവ കെട്ടുവാനുള്ള സമ്പ്രദായങ്ങൾ, ഓരോവിധത്തിലുള്ള ശസ്ത്രക്രിയകൾ ചെയ്താൽ പിന്നീട് വേണ്ടുന്ന ചികിത്സാരീതികൾ ഇവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു.

൨. ശാലാക്യം--നേത്രരോഗം, നാസാരോഗം, ആസ്യരോഗം, ശ്രോത്രരോഗം മുതലായി ജത്രൂൎദ്ധ്വഭാഗത്തിൽ ഓരോ അംഗങ്ങളിലുമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സ.

൩. കായചികിത്സ--ജ്വരം, പ്രമേഹം മുതലായി ശരീരത്തെ സാമാന്യേന ആശ്രയിച്ചിരിക്കുന്ന സാധാരണ രോഗങ്ങളുടെ ചികിത്സ.

൪. ഭൂതവിദ്യ--ദുൎദ്ദേവതാബാധകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങൾ, ദേവതാബാധയാൽ ഉണ്ടാകുന്നതെന്ന് ഊഹിക്കപ്പെടുന്ന ചില മാനസികരോഗങ്ങളെ പ്രാൎത്ഥനകൾ, ബലികൾ, ഔ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/30&oldid=155645" എന്ന താളിൽനിന്ന് ശേഖരിച്ചത്