൧൪ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
ന്ധിച്ചെടത്തോളം ഋഗ്വേദത്തെ അടിസ്ഥാനപ്പെടുത്തീട്ടാണു ഇതിന്റെ നില. എന്നാലിതിൽ പ്പറയുന്ന ശസ്ത്രക്രിയയുടെ ഉൽപ്പത്തി അഥൎവ്വവേദത്തിൽനിന്നാണെന്നു തോന്നുന്നു. ഇതൊരു ഉപവേദമാണെങ്കിലും സകലജഗത്തിന്റെയും ആദികൎത്താവായ പ്രഥമഗുരുവിനോടു കൂടെത്തന്നെ ഉള്ളതാണെന്നാകുന്നു വെച്ചിരിക്കുന്നത്. ഈ ശാസ്ത്രത്തിന്നു അനേകം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി ഇതിന്റെ ഉൽപ്പത്തിയേയും വൎദ്ധനയേയും കഴിയുന്നതും ശാസ്ത്രരീതിക്കനുസരിച്ച് ഇവിടെ പ്രതിപാദിക്കുന്നത് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു.
കഴിഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ചപ്രകാരം, മറ്റെല്ലാ ശാസ്ത്രങ്ങളെപ്പോലെതന്നെ വൈദ്യശാസ്ത്രവും തങ്ങൾക്കായി ദൈവത്താൽ പ്രകാശിക്കപ്പെട്ടതാണെന്നാകുന്നു ഹിന്തുക്കളുടെ വിശ്വാസം. യജുൎവ്വേദം അഞ്ചാമദ്ധ്യായത്തിൽ, ഈശ്വരൻ എല്ലാ രോഗങ്ങളേയും ഓടിച്ചുകളയുന്ന പ്രഥമവൈദ്യനെന്നു പറയപ്പെട്ടിരിക്കുന്നു. 'വൈദ്യന്മാരിൽ വെച്ച് അങ്ങയാണു ഉത്തമവൈദ്യൻ എന്നു ഞാൻ കേൾക്കുന്നു' എന്നു മറ്റൊരു വേദവാക്യവും[1] ഘോഷിക്കുന്നു. അദ്ദേഹം "സകലശാസ്ത്രങ്ങളുടെയും നിധിയെന്നും, എല്ലാ പ്രാപഞ്ചികരോഗങ്ങളുടേയും ചികിത്സക"നെന്നും സൎവ്വത്ര നിൎദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഹിന്തുക്കളുടെ
- ↑ ഋഗ്വേദം, ii. ൭, ൧൬