യം ൧] | ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം | ൧൩ |
നല്ല പാണ്ഡിത്യമുണ്ടായിരുന്നു എന്നും, അവർ തേജസ്വികളും, സമൎത്ഥന്മാരും, സ്വകുടുംബ രക്ഷയിൽ ബഹുനിഷ്ഠയുള്ളവരും ആയിരുന്നുവെന്നും തെളിയിക്കാം. ചില വെള്ളക്കാർ വൈദികകാലത്തെ ആൎയ്യന്മാൎക്ക് എഴുത്ത് (ലേഖനകലാ) അറിവുണ്ടായിരുന്നുവോ എന്നുകൂടി സംശയിക്കുന്നുണ്ട്. എന്നാൽ അവരീപ്പറയുന്നതിന്നു യാതൊരു തെളിവും കാണിക്കുന്നില്ല; എന്നുമാത്രമല്ല, ഋഗ്വേദത്തിലും യജുൎവ്വേദത്തിലും ലിഖിതം (എഴുതപ്പെട്ടത്), "വാചം പശ്യൻ" (വാക്കിനെ നോക്കിക്കൊണ്ട്=വായിച്ചും കൊണ്ട്) എന്നും മറ്റും കാണുന്നുമുണ്ട്. വേദത്തിൽ ഘോഷിക്കപ്പെടുന്ന മതസിദ്ധാന്തങ്ങളും ശാസ്ത്രതത്വങ്ങളും ഏറ്റവും മാഹാത്മ്യമുള്ളവയെന്നു പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്നു. ഈ പ്രസ്താവിച്ചതിൽ നിന്നെല്ലാം ആൎയ്യന്മാർ ചരിത്രത്തിന്റെ ഉദയകാലത്തുതന്നെ പരിഷ്കാരത്തിന്റെ പരമകാഷ്ഠയെ പ്രാപിച്ചിരിക്കുന്ന ഒരു ജാതിക്കാരായിരുന്നു എന്നു ശരിയായി തെളിയുന്നുണ്ട്. ഇന്നും ഇന്ത്യാജനസമുദായത്തിൽ പ്രബലമായ ഒരു ഉൽകൎഷത്തെ നിലനിൎത്തിക്കൊണ്ടു വരുന്ന ഇങ്ങിനെയുള്ള ഒരു പരിഷ്കാരസ്ഥിതി "ഒരു ദിവസം"കൊണ്ടു സമ്പാദിക്കപ്പെട്ടതാവാൻ തരമില്ലല്ലൊ. അതിന്നു വളരെകാലത്തെ പരിശ്രമം വേണ്ടിവരുന്നതാകയാൽ ഹിന്തുജനസമുദായം എത്രയോ പ്രാചീനകാലത്തേക്കു നീണ്ടുകിടക്കുന്നതാണെന്നുള്ള സംഗതി നിരാക്ഷേപമായിരിക്കുന്നു. പരിഷ്കാരസ്ഥിതിക്ക് അത്ര പരിപൂൎത്തി വരികയും, ഉപയുക്തങ്ങളായ സകലശാസ്ത്രങ്ങളും ശരിയായി അഭ്യസിക്കപ്പെടുകയും ചെയ്തുവരുമ്പോൾ, വൈദ്യശാസ്ത്രത്തിലും അവസ്ഥാനുസരണം അവരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നു കാണുന്നതിൽ അത്ഭുതപ്പെടുവാനില്ല. ഈ ശാസ്ത്രം വേദത്തിന്റെ ഒരു ഭാഗവും "ആയുൎവ്വേദം" എന്നു പേർ വിളിക്കപ്പെടുന്നതുമാകുന്നു. ഔഷധജ്ഞാനത്തെ സംബ