താൾ:Aarya Vaidya charithram 1920.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം

ഹിന്തുക്കളുടെ ധൎമ്മശാസ്ത്രം (സ്മൃതി) അവരുടെ മതം പോലെതന്നെ പഴക്കമുള്ളതാകുന്നു. സ്മൃതികാരന്മാരിൽ മനുവാണു ഏറ്റവും പ്രാചീനൻ. അദ്ദേഹത്തിന്റെ "മാനവസംഹതാ" എന്ന ധൎമ്മശാസ്ത്രഗ്രന്ഥം ഇന്നും ഇന്ത്യയിലെ ജനസമുദായത്തിന്റെ ആചാര ബന്ധത്തിന്നുള്ള ഒരു നല്ല അടിസ്ഥാനമായിരിക്കുന്നു. അതു, ചുരുങ്ങിയപക്ഷം, മൂവ്വായിരം കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന ഹിന്തുജനസമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട റിക്കാട്ടാകുന്നു. യാജ്ഞവൽക്യൻ, പരാശരൻ മുതലായ വേറെ ചിലസ്മൃതികാരന്മാരും വളരെ മാനിക്കപ്പെട്ടുവരുന്നു. വാദം വരുന്ന വിഷയങ്ങളിൽ അവരുടെ ഗ്രന്ഥങ്ങൾ ഇന്നും പരിശോധിച്ചുവരുമാറുണ്ട്.

തത്വശാസ്ത്രവിഷയത്തിൽ, ഇന്നും ഇന്ത്യയോടു ലോകത്തിൽ ഒരു രാജ്യവും അടുക്കുന്നതല്ല. ഇന്ത്യയിലെ തത്വശാസ്ത്രത്തിൽ, "ദർശനങ്ങൾ" അല്ലെങ്കിൽ "ജ്ഞാനത്തിന്റെ കണ്ണാടികൾ" എന്നു വിളിക്കപ്പെടുന്ന ആറു സമ്പ്രദായങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ആറു ദൎശനങ്ങൾ ന്യായം, സാംഖ്യം, വൈശേഷികം, യോഗം, മീമംസാ, വേദാന്തം എന്നിവയാകുന്നു. സൃഷ്ടിതത്വത്തെ വെളിപ്പെടുത്തുകയാകുന്നു ഈ ആറു ദൎശനങ്ങളുടെയും പ്രധാനോദ്ദേശ്യം. ഹിന്തുക്കൾക്ക് തത്വശാസ്ത്രത്തിൽ കലശലായൊരു ഭ്രമമുണ്ട്. അതുകൊണ്ട് അവരീ വിഷയത്തിൽ അറിവുണ്ടാക്കുവാൻ കഴിയുന്ന വിധമൊക്കെ പരിശ്രമിച്ചിട്ടുമുണ്ട്. പ്രകൃതിയും പുരുഷനും (Matter and spirit ) തമ്മിലുള്ള അന്തരം അവരാണൊന്നാമതായി കണ്ടുപിടിച്ചത്. ലോകത്തിലെല്ലാവരും നിൎജ്ജിവമായ പ്രകൃതിയിലും തദ്ധൎമ്മങ്ങളിലും മാത്രം ശ്രദ്ധവെച്ചിരിക്കുമ്പോൾ, ഹിന്തുക്കൾ, ചരിത്രത്തിന്റെ ഉദയകാലം മുതൽക്കെ പരമാത്മത്വത്തെ ഗ്രഹിക്കുന്നതിന്നു പ്രത്യേകം പ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/22&oldid=155617" എന്ന താളിൽനിന്ന് ശേഖരിച്ചത്