Jump to content

താൾ:Aarya Vaidya charithram 1920.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

രിശ്രമിച്ചിരിക്കുന്നതായിക്കാണാം. താൻ ഈ ലോകത്തിൽ ഒരു സ്ഥിരവാസിയല്ലെന്നും, അതുകൊണ്ടു തനിക്കു പ്രാപഞ്ചികവസ്തുക്കളിൽ നിയമേന ഒരു സക്തിയും ആവശ്യമില്ലെന്നും ഉള്ള പൂൎണ്ണജ്ഞാനത്തോടുകൂടിയത്രേ ഇന്ത്യയിലെ ഒരു ആൎയ്യൻ ജീവകാലം കഴിച്ചുകൂട്ടുന്നതെന്നു പണ്ഡിതശിരോമണിയായ മാക്സ്മില്ലർ പറഞ്ഞിരിക്കുന്നതു വളരെശ്ശരിയാകുന്നു. ഇക്കാലത്തുള്ള മിക്ക ഗാഢാലോചനക്കാരേയും ആത്മവിദ്യാജ്ഞാനികളേയും പരിഭ്രമിപ്പിക്കുന്ന "ജീവതത്വ"ത്തെക്കുറിച്ചുള്ള ചോദ്യത്തിന്നു ശരിയായ സമാധാനം പറയുവാൻ, പ്രാപഞ്ചികസുഖങ്ങളിൽ ലയിക്കുന്നതിന്നു പകരം അധികവും ആദ്ധ്യാത്മികനിഷ്ഠകളിൽത്തന്നെ ശ്രദ്ധവെക്കുന്ന ഒരു ഹിന്തുവത്രെ സ്വഭാവേന അധികം യോഗ്യനായിട്ടുള്ളത്.

ജ്ഞാനത്തിന്റെ മേല്പറഞ്ഞ എല്ലാ ശാഖകളുടേയും ഉല്പത്തി, "അറിയുക" എന്നൎത്ഥമായി സംസ്കൃതഭാഷയിലുള്ള "വിദ്" ധാതുവിൽനിന്നുണ്ടായ 'വേദ'മെന്നു പറയുന്ന മതഗ്രന്ഥത്തിൽ നിന്നാകുന്നു. ഈ വേദം കേവലം ഓരോ മനുഷ്യരുടെ ജ്ഞാനത്തിൽ നിന്നും വ്യത്യാസപ്പെട്ട ഈശ്വരനിഷ്ഠമായ ജ്ഞാനമാണെന്നാകുന്നു ഹിന്തുക്കളുടെ വിശ്വാസം. സൃഷ്ടിക്കൊരു കൎത്താവുണ്ടെന്നും, അദ്ദേഹം നിത്യനും നിഷ്കാരണനും ആണെന്നും, അദ്ദേഹംതന്നെ തന്റെ ആന്തരാത്മാവിൽ നിന്ന് ഈ ജഗത്തിനെ പരിണമിപ്പിച്ചിട്ടുള്ളതുകൊണ്ടു ജ്ഞാന സ്വരൂപനെന്നും, ജ്ഞാനസ്വരൂപനും നിത്യനുമാകയാൽ നിത്യാനന്ദസ്വരൂപനെന്നും ആൎയ്യന്മാർ വിശ്വസിക്കുന്നു. വേദം അദ്ദേഹത്താൽ പ്രകാശിക്കപ്പെട്ടതായ ജ്ഞാന മെന്നൂഹിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനം-അവർ വിശ്വസിക്കുന്നതു-സൃഷ്ടിക്കപ്പെടുന്നതല്ല; ലഭിക്കപ്പെടുന്നതാണെന്നാകുന്നു. ജ്ഞാനത്തെ സൃഷ്ടിക്കുവാൻ കഴിയുമെങ്കിൽ ഉപദേശം സാധാരണയായി നിഷ്ഫലമാകുമായിരുന്നു എ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/23&oldid=155628" എന്ന താളിൽനിന്ന് ശേഖരിച്ചത്