താൾ:Aarya Vaidya charithram 1920.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

മീപത്തിലൊരുമിച്ചു താമസിച്ചിരുന്നു എന്നും, പിന്നെ അവർ അവിടെനിന്നു സംഗതിവശാൽ പിരിഞ്ഞുപോയ കൂട്ടത്തിൽ ഹിന്തുക്കൾ കുടുംബസഹിതം ഇന്ത്യയിലെക്കു കടന്നു വന്ന് ഇവിടെ ഉണ്ടായിരുന്ന പൂൎവ്വനിവാസികളെ കീഴടക്കി താമസിച്ചുപോന്നു എന്നും മറ്റുമാണു ചില ആധുനികപണ്ഡിതന്മാരുടെ സിദ്ധാന്തം. ഈ യുക്തി യൂറോപ്യന്മാരാൽ സ്വന്തമായി സൃഷ്ടിക്കപ്പെട്ടതും, തങ്ങൾ സ്വതന്ത്രോല്പത്തിയോടുകൂടിയവരെന്നഭിമാനിക്കുന്ന ഹിന്തുക്കളാൽ പരക്കെ സ്വീകരിക്കപ്പെടാത്തതുമാകുന്നു. തങ്ങളൊരിക്കലും ഇതരരാജ്യങ്ങളിൽ നിന്നിവിടെക്കു വന്നവരല്ല; എന്നുമാത്രമല്ല-പൂൎവ്വഹിന്തുക്കളിൽനിന്ന് അനേകം ശാഖകൾ പിരിഞ്ഞുപോയി പുതുരാജ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നുകൂടി ഇന്ത്യയിലെ പണ്ഡിതസാൎവ്വഭൗമന്മാർ യുക്തിപൂൎവ്വം തെളിയിക്കുന്നുണ്ട്. നമുക്കു തൽക്കാലം ഈ വാദപ്രതിവാദത്തിൽ പ്രവേശിക്കേണ്ടതില്ല. ഹിന്തുക്കളുടെ മാഹാത്മ്യമേറിയ പുസ്തകങ്ങളിലും അവരുടെ നിത്യസംഭാഷണത്തിലും "ആൎയ്യ" ശബ്ദംകൊണ്ട് അവരെ മാത്രമേ പറഞ്ഞുവരുമാറുള്ളൂ. അതുകൊണ്ട് ഈ പുസ്തകത്തിൽ എവിടെ എങ്കിലും "ആൎയ്യ" ശബ്ദം പ്രയോഗിച്ചുകണ്ടാൽ അതിന്നു "ഹിന്തു" എന്നുമാത്രം അൎത്ഥം മനസ്സിലാക്കേണ്ടതാണെന്ന് ആദ്യംതന്നെ പറഞ്ഞുവെക്കട്ടെ.

ഹിന്തുക്കൾ, തങ്ങളുടെ രാജ്യത്തിന്നു 'ആൎയ്യമാരുടെ സ്ഥാനം' എന്നുള്ള അൎത്ഥത്തിൽ "ആൎയ്യാവൎത്തം" എന്നാണു പേർകൊടുത്തിരിക്കുന്നത്. പ്രാചീനസ്മൃതികാരന്മാരിൽ ഒന്നാമനായ മനു 'ആൎയ്യവൎത്തത്തെ' ഇങ്ങിനെ വിവരിക്കുന്നു:- <poem>


ആസമുദ്രാത്തു വൈ പൂൎവ്വാ-

ദാസമുദ്രാത്തു പശ്ചിമാൽ തയോരേവാന്തരം ഗിൎയ്യോ- 'രാൎയ്യാവൎത്തം വിദുൎബുധാ:'

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/17&oldid=155561" എന്ന താളിൽനിന്ന് ശേഖരിച്ചത്