താൾ:Aarya Vaidya charithram 1920.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യവൈദ്യചരിത്രം


ഒന്നാം അദ്ധ്യായം

ഹിന്തുക്കളുടെ പ്രാചീനപരിഷ്കാരം


ആൎയ്യന്മാരുടെ പ്രാചീനപരിഷ്കാരത്തെക്കുറിച്ച് ഒരു ചരിത്രം എഴുതുന്നതാണെങ്കിൽ അതിൽ അവരുടെ വൈദ്യശാസ്ത്രചരിത്രം ഒരിക്കലും ഒഴിച്ചുകൂടാത്തതായ ഒരു ഭാഗമായിരിക്കും. ഇവിടെ "ആൎയ്യൻ" എന്ന പദം പ്രയോഗിച്ചത്, ഹിന്തുക്കളുടെ വിശ്വാസപ്രകാരം അതിന്നാദ്യമുണ്ടായിരുന്നതും ഏറ്റവും ശരിയായിട്ടുള്ളതുമായ അൎത്ഥത്തിൽ മാത്രമാകുന്നു. ഈ അടുത്തകാലത്ത് അതിന്ന് കുറെക്കൂടി വ്യാപകമായ ഒരൎത്ഥം കല്പിക്കുന്നതു വളരെ സാധാരണയായിത്തീൎന്നിട്ടുണ്ട്. ഇംഗ്ളീഷ് ഭാഷയിൽ കെൽട്സ്, ട്യൂട്ടൺസ് എന്നു പറയുന്ന വൎഗ്ഗക്കാർ, ഇറ്റലിക്കാർ, യവനന്മാർ (ഗ്രീക്കുകാർ), പാരീസകന്മാർ, ഹിന്തുക്കൾ ഇവരുടെ എല്ലാം കൂടി പൂൎവ്വന്മാരാണെന്നൂഹിക്കപ്പെടുന്ന ഒരുകൂട്ടം പ്രാചീനജനങ്ങളുണ്ടായിരുന്നു എന്നും, അവരെയെല്ലാം ആൎയ്യശബ്ദം കൊണ്ടു വ്യവഹരിക്കാമെന്നും, പാശ്ചാത്യന്മാരായ മനുഷ്യവൎഗ്ഗശാസ്ത്രജ്ഞന്മാർ (Ethologists) അഭിപ്രായപ്പെടുന്നുണ്ട്. ഊഹമാത്രഗോചരമായ ആ പ്രാചീന ജനസംഘത്തിന്റെ ഓരോ ശാഖകളെന്നു പറയപ്പെടുന്ന കെൽട്സ്, ഹിന്തുക്കൾ മുതലായ വൎഗ്ഗക്കാർ തമ്മിൽ നവീനശാസ്ത്രംകൊണ്ടു കണ്ടുപിടിച്ചതായ പലവിധത്തിലുള്ള സാമ്യാവസ്ഥകളാൽ, ഈ ജനസമുദായങ്ങളെല്ലാം ഒരു കാലം ഏഷ്യാമദ്ധ്യത്തിൽ കിടക്കുന്ന കാക്കസസ്സ് പൎവ്വതനിരകളുടെ സ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/16&oldid=155550" എന്ന താളിൽനിന്ന് ശേഖരിച്ചത്