താൾ:Aarya Vaidya charithram 1920.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം


കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളുടേയും വടക്കു 'ഹിമ വാൻ' തെക്കു 'വിന്ധ്യൻ' എന്നീ രണ്ടു പൎവതങ്ങളുടേയും മദ്ധ്യ ത്തിലുള്ള രാജ്യഭാഗത്തെ വിദ്വാന്മാർ "ആൎയ്യാവൎത്തം" എന്നു പറയുന്നു എന്നാണു ശ്ലോകത്തിന്റെ താല്പൎയ്യം. ഈ രാജ്യഭാഗ ത്തു ജനിച്ചിട്ടുള്ള ബ്രാഹ്മണരാണു മനുഷ്യൎക്കുള്ള അനേകം വൃത്തി നിയമങ്ങളുടെ ശരിയായ ഉപദേശകൎത്താക്കന്മാരെന്നും മനു ന മ്മെ പഠിപ്പിക്കുന്നു. കാലാന്തരത്തിൽ വടക്കു 'ഹിമാലയം' മു തൽ തെക്കു 'കന്ന്യാകുമാരി' വരെയും, കിഴക്കു 'ഐരാവതീ' നദി യും 'ബങ്കാളഉൾക്കടലും' മുതൽ പടിഞ്ഞാറു 'സിന്ധുനദിയും അ റബിക്കടലും' വരേയും വ്യാപിച്ചുകിടക്കുന്ന രാജ്യത്തിന്നു മുഴുവനും കൂടി "ആൎയ്യാവൎത്തം" എന്ന പേർ പറഞ്ഞുതുടങ്ങി.

ഈ ഇന്ത്യ, സ്വാഭാവികങ്ങളായ അതിരുകളോടുകൂടിയ ഒരു വിശേഷപ്പെട്ട രാജ്യമാകുന്നു. ഈ രാജ്യത്തിൽ ആറു ഋതു ക്കളും അവയുടെ ഗുണസമൃദ്ധികൊണ്ടു നമുക്കേറ്റവും സുഖപ്ര ദങ്ങളായിരിക്കുന്നു. ഇവിടെ, പൎവ്വതങ്ങളുടേയും, സമുദ്രങ്ങളുടെ യും സ്ഥിതിഭേദത്താൽ അത്യുഷ്ണം, അതിശീതം, പരിമിതശീതോ ഷ്ണം ഇങ്ങിനെ പ്രകൃതിയുടെ (ശീതോഷ്ണസ്ഥിതിയുടെ) നാനാഭേദ ങ്ങളും നമുക്കു കിട്ടുന്നുണ്ട്. സകലലോകത്തിന്നും ഈ 'രാജ്യം ജ്ഞാനത്തിന്നുള്ളൊരു ശ്രീമൂലസ്ഥാനമായിട്ടുണ്ടെന്നുമാത്രമല്ല, ഇ പ്പോൾ തലപൊക്കിപ്പിടിച്ചുനടക്കുന്ന ഏതു ജനസമുദായവും പ്രാചീനഹിന്തുക്കളുടെ ശാസ്ത്രക്കലവറയിൽനിന്നു പിടിപ്പതില ധികം കടം വാങ്ങീട്ടില്ലായിരുന്നു എങ്കിൽ, ഇക്കാലത്ത് ലോക ത്തിലെങ്ങാനുമുണ്ടാകുന്നതേ അല്ലായിരുന്നു എന്നുകൂടിതെളിയി ക്കുന്നതിന്നു ചരിത്രം മതിയായ സക്ഷിയാകുന്നു. മറ്റുള്ള ജനസ മുദായങ്ങൾ കേവലം ഇല്ലാതിരിക്കുകയോ, ഉണ്ടെങ്കിൽതന്നെ ശു ദ്ധമേ നിരക്ഷരകുക്ഷികളായിരിക്കുകയോ ചെയ്തിരുന്ന കാലത്തുത ന്നെ, ഇന്ത്യയുടെ കീൎത്തിചന്ദ്രിക ലോകമെല്ലാം പ്രകാശിപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/18&oldid=155572" എന്ന താളിൽനിന്ന് ശേഖരിച്ചത്