താൾ:Aarya Vaidya charithram 1920.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൨൧


കൊട്ടാരങ്ങളിൽകൂടി, അവരുടെ വൈദ്യന്മാർ നിവൃത്തിയില്ലെന്നു കണ്ട് ഒഴിച്ചുവിട്ടിട്ടുള്ള അനേകം അസാദ്ധ്യരോഗങ്ങളെ നമ്മുടെ ആൎയ്യവൈദ്യന്മാർ തീരെ മാറ്റീട്ടുള്ളതായി ലക്ഷ്യങ്ങളിൽ കാണുന്നു.

മഹമ്മദീയരുടെ രാജ്യഭരണകാലത്ത് അറേബിയാ, പേൎഷ്യാ, അഫ്ഗാനിസ്റ്റാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു ചില പുതിയ മരുന്നുകൾ കൊണ്ടുവന്നിട്ടുണ്ടെന്നു കാണുന്നു. ആ കൂട്ടത്തിൽ ഒന്നാണു കറുപ്പ്. ഇതു പടിഞ്ഞാറെ ഏഷ്യയിലുണ്ടാകുന്ന ഒരു സാധനമാണെന്നും അറിയുന്നു. അത് ഈ രാജ്യത്തേക്ക് ആദ്യം കൊണ്ടുവന്നത് അറേബിയായിൽ നിന്നാണു. പിന്നെ മുഹമ്മദീയരുടെ ആവിൎഭാവത്തോടുകൂടിയാണു ഇന്ത്യയിൽ ഇതിന്റെ പ്രചാരം ഇത്ര അധികമായത്. മുഹമ്മദീയൎക്കു മദ്യങ്ങളുപയോഗിക്കുന്നതു നിരോധമാകയാൽ അതിന്ന് ഇത് നല്ലൊരു പ്രതിവിധിയായിട്ടാണു അവർ കരുതിയിരിക്കുന്നത്. ശാൎങ്ഗധരനും, വാഗ്ഭടനും ഇത് ഒരു ഔഷധമാണെന്നു പറയുകയും, കറുപ്പുകൊണ്ടുണ്ടാകുന്ന വികാരങ്ങൾക്കു സൎപ്പവിഷത്താലുണ്ടാകുന്നവയോടു സാദൃശ്യമുള്ളതിനാൽ ഇത് ഒരു സമയം സൎപ്പത്തിന്റെ വായിലെ നുര കട്ടപിടിച്ചതാണെന്നു വിശ്വസിച്ചിട്ട് ഇതിന്ന് "അഹിഫേനം" (സൎപ്പത്തിന്റെ നുര) എന്നു പേരിടുകയും ചെയ്തിരിക്കുന്നു. അതിസാരം പഴകിയ രക്താതിസാരം ഇവയ്ക്കും, വേദനനിൽക്കുവാനും, ഉറക്കം ഉണ്ടാക്കുവാനും ഇതു കൊടുക്കുമാറുണ്ട്. സ്ക്രിബണസ്സു ലാർഗസ്സ് എന്ന ആൾ ഒന്നാം നൂറ്റാണ്ടിൽതന്നെ കറുപ്പിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും, യൂറോപ്പിലെ വൈദ്യന്മാർ ഇത് ഇന്ത്യയിലുള്ള വൈദ്യന്മാരിൽ നിന്നാണു ധരിച്ചിട്ടുള്ളതെന്നു തോന്നുന്നു. മഹമ്മദീയരാജ്യഭരണകാലത്ത് ഇന്ത്യയിലേക്കു കൊണ്ടുവരുവാനിടയായിട്ടുള്ള ചില ഔഷധദ്രവ്യങ്ങൾ താഴേ പറയുന്നവയാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/136&oldid=155524" എന്ന താളിൽനിന്ന് ശേഖരിച്ചത്