താൾ:Aarya Vaidya charithram 1920.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


യം കിട്ടിയിരുന്ന കാലത്തോളം ഈ ശാസ്ത്രം പുഷ്ടിപ്പെട്ടുകൊണ്ടുതന്നെ വന്നിരുന്നു. പത്താം നൂറ്റാണ്ടിൽ മഹമ്മദീയരുടെ ആക്രമം മുതൽക്കാണു അതിന്റെ അധഃപതനം തുടങ്ങിയത്. രാജാക്കന്മാരുടേയും പ്രജകളുടേയും മനസ്സെല്ലാം ആ അക്രമികളുടെ പ്രവേശത്താൽ അസ്വസ്ഥമായിത്തീർന്നു. അവർക്കൊക്കെ ഈ അക്രമികളെ തടുക്കുന്നതിന്നുള്ള മാൎഗ്ഗങ്ങൾ ആലോചിക്കുകയായിത്തീൎന്നു കാൎയ്യമായിട്ടുള്ള പ്രവൃത്തി. ഇങ്ങിനെ രാജ്യത്തെങ്ങും സമാധാനമില്ലാതേയും ലഹളയുമായുള്ള ഒരു സ്ഥിതിയിൽ വേണ്ടവിധം ഉത്സാഹിപ്പിയ്ക്കാൻ ആരുമില്ലാതായതിനാൽ നാട്ടുവൈദ്യന്മാൎക്കു പിന്നെപ്പിന്നെ ഒരോ തത്വാൻവേഷണം നടത്തുവാനുള്ള താല്പൎയ്യം കുറഞ്ഞുപോയി എന്നു വരുന്നത് ഒട്ടും അസാധാരണയല്ലല്ലൊ. മേൽ വിവരിച്ചപ്രകാരം അവരുടെ പഠിപ്പിൽ അനുഭവയോഗ്യമായ ഒരു പ്രധാനഭാഗം മേലിൽ നിലനിൎത്തിക്കൊണ്ടുപോരുവാൻ നിവൃത്തിയില്ലാതെ വൈദ്യന്മാർ അവരുടെ പുസ്തകങ്ങളിൽ നിന്നു കിട്ടുന്ന അറിവുകൊണ്ടുമാത്രം തൃപ്തിപ്പെടുകയും, അവരുടെ സിദ്ധൗഷധനിർമ്മാണത്തിന്ന് ആവശ്യമുള്ള മരുന്നുകൾക്കായി വെറും മരുന്നുകച്ചവടക്കാരെത്തന്നെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. മഹമ്മദീയരുടെ അധികാരം ഇന്ത്യയിൽ സ്ഥിരമായി സ്ഥാപിയ്ക്കപ്പെട്ട ശേഷം, ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്നു കഠിനമായ ഒരു ഇളക്കം തട്ടി. എന്തുകൊണ്ടെന്നാൽ, അവർ ഇന്ത്യയിലേക്കു വന്നപ്പോൾ അവരുടെ ഒന്നിച്ചു "യൂനാനി" എന്നുകൂടി പേർ പറയപ്പെടുന്ന അയോണിയൻ (ഗ്രീക്ക്) ചികിത്സാ സമ്പ്രദായത്തെ അംഗീകരിച്ചുപ്പോരുന്ന ഹാക്കിംസ് എന്നു പറയുന്ന സ്വന്തവൈദ്യന്മാരെക്കൂടി കൊണ്ടുവന്നു. പിന്നെ മഹാരാജാക്കന്മാരുടെ സംരക്ഷണയിൽ ഈ മഹമ്മദവൈദ്യന്മാർ നാട്ടുവൈദ്യന്മാരുടെ നഷ്ടത്തിന്മേൽ അഭിവൃദ്ധിയെ പ്രാപിക്കുവാനിടയായി, എങ്കിലും മുഹമ്മദീയരുടെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/135&oldid=155523" എന്ന താളിൽനിന്ന് ശേഖരിച്ചത്