താൾ:Aarya Vaidya charithram 1920.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭ ഹിന്തുക്കളുടെ ഭേഷജകല്പം ൧൧ൻ


ഗ്ഡാഡിൽ ചെന്നു വൈദ്യന്മാരായിരിക്കുകയും, അവിടെ അവരുടെ ചികിത്സയ്ക്ക് ഇന്ത്യയിലുള്ള അനേകം ഔഷധങ്ങളെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യകാലങ്ങളിൽ അറേബിയായിൽ നിന്നും യൂറോപ്പിൽനിന്നും വന്നിരുന്ന രാജ്യസഞ്ചാരികൾ എഴുതിവെച്ചിട്ടുള്ള ചില ഗ്രന്ഥങ്ങളിൽ നിന്ന്, ഏകദേശം ആറാം നൂറ്റാണ്ടിൽ, അക്കാലത്ത് ഏറ്റവും പരിഷ്കൃതന്മാരും ഉത്സാഹശീലന്മാരുമായിരുന്ന അറബിക്കാർ അവരുടെ സ്വന്തരാജ്യത്തിൽ നിന്നും, ആപ്രിക്കയുടെ കിഴക്കേകരയിൽ കിടക്കുന്ന രാജ്യങ്ങളിൽ നിന്നും കച്ചവടത്തിന്നായി പല സാമാനങ്ങളും ഇന്ത്യയിലേക്കു കൊണ്ടുവരികയും, തെക്കെ ഇന്ത്യയിൽ ചേൎന്ന മലയാളക്കരയിൽ നിന്നു ഗന്ധദ്രവ്യങ്ങളും, മറ്റ് ഔഷധവസ്തുക്കളും അവരുടെ രാജ്യത്തേക്കു കൊണ്ടുപോകയും, അങ്ങിനെ യൂറോപ്പിലെ സമീപരാജ്യങ്ങളിലെല്ലാം ഇവയെപ്പറ്റിയുള്ള അറിവു പരത്തുകയും ചെയ്തിട്ടുള്ളതായി നമുക്കു കാണാം. ഈ സ്ഥിതി പിന്നേയും വളരെ കാലത്തോളം നിലനിന്നുകൊണ്ടിരുന്നു. അക്കാലത്തെല്ലാം ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്റെ കീൎത്തി അത്യുച്ചസ്ഥിതിയിലുമായിരുന്നു. അക്കാലത്ത് ഇന്ത്യയിലുള്ള ഏതൊരു മുഖ്യമായ പട്ടണത്തിലും ഒന്നോ അധികമോ വൈദ്യപാഠശാലകളുണ്ടെന്നഭിമാനിക്കാമായിരുന്നു. അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പുസ്തകങ്ങളിൽ പറയുന്ന ഔഷധങ്ങളെല്ലാം നേരിട്ടുകണ്ടു മനസ്സിലാക്കേണ്ടതിന്ന് തങ്ങളുടെ ഗുരുനാഥന്മാരൊന്നിച്ചു കാടുകളിൽ പോവുകയും പതിവായിരുന്നു. വൈദ്യന്മാരും അവരുടെ പ്രയത്നസാദ്ധ്യങ്ങളായ തത്വാൻവേഷണങ്ങളിൽ, രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ള മഹാന്മാരും അല്പന്മാരുമായ സകലരാജാക്കന്മാരാലും ധാരാളമായി പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. നാട്ടുരാജാക്കന്മാരിൽ നിന്ന് ഇങ്ങിനെ അവർക്ക് സഹാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/134&oldid=155522" എന്ന താളിൽനിന്ന് ശേഖരിച്ചത്