താൾ:Aarya Vaidya charithram 1920.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


കുന്നു:--

ലു (Prunus Bocariensis)എന്നതു പിത്തസംബന്ധമായ രോഗങ്ങൾക്കും പനിക്കും ഉപയോഗപ്പെടുന്നതാണു.

ബാഡിയൻ (Blicium Anisatum) എന്ന മരുന്ന് പിത്തരോഗങ്ങൾക്കും മലബന്ധത്തിന്നും നല്ലതാണു.

യോസാബൻ(Viola Odorata) എന്ന മരുന്ന് ത്വഗ്ദോഷം, പിത്തോന്മാദം, പറങ്കി ഇവകൾക്കെല്ലാം ഉപയോഗപ്പെടുന്നതാണു.

ഗുളിഡാഡി (Chrysanthemum Roxburghii) [1] എന്നതു ശുക്ലദോഷത്തിന്നു നല്ലൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.

കുർബാ (Panitis Succinifer) എന്നത് ഉരുണ്ടുകയറുന്ന മാതിരിയിലുള്ള ഉപദ്രവങ്ങൾക്കൊക്കെ നല്ലതും, സമുത്തേജനീയവും (Stimulant) ആകുന്നു.

ർജ്ജുരം (Phoenix dactylifer)എന്നതു പുഷ്ടികരവും, പാനീയത്തിന്നുപയോഗിക്കപ്പെടുന്നതുമാകുന്നു.

മുസൽമാന്മാരുടെ രാജ്യഭാരം പിന്നെ ഇംഗ്ലീഷുകാർ കയ്യേറുകയും 19-ാം നൂറ്റാണ്ടിൽ അവരുടെ അധികാരം ഇന്ത്യയിൽ സ്ഥിരമായി ഉറയ്ക്കുകയും ചെയ്തു. ഇംഗ്ലീഷുകാരാകട്ടെ, അവരുടെ ഒന്നിച്ചു സ്വന്തം ഡാക്ടർമാരെ കൂട്ടിക്കൊണ്ടുവരികയും, അവർ യൂറോപ്പിലെ മരുന്നുകൾ വിധിക്കുകയും ചെയ് വാനിടയായി. ഇതിന്റെ മുമ്പിൽനിന്നു നാട്ടുമരുന്നുകൾ ക്രമത്തിൽ പിന്മാറുവാനും തുടങ്ങി. പാശ്ചാത്യ സമ്പ്രദായത്തിലുള്ള ആസ്പത്രികളും, ഔഷധ


  1. ജവനിപ്പുവ്വ്
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/137&oldid=155525" എന്ന താളിൽനിന്ന് ശേഖരിച്ചത്