താൾ:Aarya Vaidya charithram 1920.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧0൧ർ൧. രോപണം (മുറികളെ ഉണക്കുന്നത്)--തിലം (എള്ള്) മുതലായത്.

ർ൨. ലാലാഘ്നം (വായിലെ വെള്ളമില്ലാതാക്കുന്നത്) ജാതീഫലം (ജാതിക്ക) മുതലായത്.

ർ൩. ലാലോല്പാദകം (വായിൽ വെള്ളമുണ്ടാക്കുന്നത് ) അകരാകരഭം മുതലായത്.

ർർ. ലേഖനം (മലങ്ങളെ മുറിച്ചു കളയുന്നത്--വച (വയമ്പ്) മുതലായത്.

ർ൫. വമനം (ഛൎദ്ദിപ്പിക്കുന്നത്)--മദനം (മലരക്കായ) മുതലായത്.

ർ൬. വർണ്യം (നിറം നന്നാക്കുന്നത്)--മഞ്ചിമഞ്ചെട്ടി) മുതലായത്.

ർ൭. വാജീകരം (ധാതുപുഷ്ടിയുണ്ടാക്കുന്നത്)--അശ്വഗന്ധ (അമുക്കുരം) മുതലായത്.

ർ൮. വാതകരം (വാതത്തെ വർദ്ധിപ്പിക്കുന്നത്)--നിഷ്പാവം (അമരക്ക) മുതലായത്.

ർൻ. വേദനാസ്ഥാപനം (വേദനയെ നിൎത്തുന്നത്)-- ശിരീഷം(നെന്മേനിവാക) മുതലായത്.

൫0. വിഷം--വത്സനാഭം മുതലായത്.

൫൧. വിഷഘ്നം (വിഷത്തെ ഹനിക്കുന്നത്) നിൎഗ്ഗുണ്ഡി (കരുനെച്ചി) മുതലായത്.

൫൨. വ്യവായി (വ്യാപനശീലം)--ഭംഗാ (കഞ്ചാവ്) മുതലായത്.

൫൩. ശമനീയം (ശാന്തത വരുത്തുന്നത്)--അമൃത്(ചിറ്റമൃത്) മുതലായത്.

൫ർ. ശിരോവിരേചനീയം (ശിരസ്സിൽനിന്ന് കഫം മുതലായതിനെ പുറത്തേക്കു കളയുന്നത്.)--അഗസ്തി(അഗത്തി)

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/116&oldid=155502" എന്ന താളിൽനിന്ന് ശേഖരിച്ചത്