താൾ:Aarya Vaidya charithram 1920.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧0൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


മുതലായത്.

൫൫. ശീതപ്രശമനം (തണുപ്പിനെ കളയുന്നത്)--അഗരു (അകിൽ) മുതലായത്.

൫൬. ശുക്ലജനനം (ശുക്ലത്തെ വർദ്ധിപ്പിക്കുന്നത്)--ക്ഷീരകാകോളി മുതലായത്.

൫൭. ശുക്ലളം (ബലകരം)--ഋഷഭകം (എടവകം) മുതലായാത്.

൫൮. ശുക്ലശോധനം (ശുക്ലത്തെ ശുദ്ധിവരുത്തുന്നത്)--കുഷ്ഠം (കൊട്ടം) മുതലായത്.

൫ൻ. ശൂലപ്രശമനം (ശൂലത്തെ അല്ലെങ്കിൽ വയറ്റില് വേദനയെ ശമിപ്പിക്കുന്നത്)--അജമോദ( അയമോദകം) മുതലായത്.

൬0. ശോഫകരം (നീരുണ്ടാക്കുന്നത്)--സ്നുഹി (കള്ളി)മുതലായത്.

൬൧. ശോഫഹരം (നീരിനെ കളയുന്നത്) --അരണി (മുഞ്ഞ) മുതലായത്.

൬൨. ശ്രമഹരം (തലൎച്ചയെ തീൎക്കുന്നത്)--ദ്രാക്ഷ (മുന്തിരിങ്ങ) മുതലായത്.

൬൩. ശ്രോണിതസ്ഥാപനം (ചോരയെ നിൎത്തുന്നത്)--കേസരം (നാഗപ്പൂവ്വ്) മുതലായത്.

൬ർ. ശ്വാസഹരം (നീരിനെ കളയുന്നത്)--അരണി(മുഞ്ഞ) മുതലായത്.

൬൫. സങ്കോചനം (ചുരുക്കുന്നത്)--മായുഫലം(മായിക്ക അല്ലെങ്കിൽ മാശിക്ക) മുതലായത്.

൬൬. സമ്മോഹനം (ലഹരിയുണ്ടാക്കുന്നത്)--മദ്യം മുതലായത്.

൬൭. സഞ്ജീവസ്ഥാപനം (സംജ്ഞയെ നിലനിൎത്തുന്നത്)

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/117&oldid=155503" എന്ന താളിൽനിന്ന് ശേഖരിച്ചത്