താൾ:Aarya Vaidya charithram 1920.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧00 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ല്ലെങ്കിൽ സാലനിൎയ്യാസം (പയനിൽ പന്തം) മുതലായത്.

൨൮. പിത്തകരം (പിത്തത്തെ വർദ്ധിപ്പിക്കുന്നത്)--ത്വൿ (ഇലവങ്ങത്തൊലി) മുതലായത്.

൨നു. പിത്തഹരം. പിത്തത്തെ ശമിപ്പിക്കുന്നത്)--കമലം (താമര) മുതലായത്.

൩0. പുരീഷസംഗ്രഹണം (മലത്തെ തടയുന്നത്)--പ്രിയംഗു (ഞാഴൽപ്പൂവ്) മുതലായത്.

൩൧. പ്രജാസ്ഥാപനം (സന്തതി നശിക്കാതെ നിൎത്തുന്നത്)--വിഷ്ണുക്രാന്തി മുതലായത്.

൩൨. പ്രതിവാസം (ഗന്ധദ്രവ്യം?) കൎപ്പൂരം മുതലായത്.

൩൩. പ്രമാഥി (മഥനംചെയ്യുന്നത്)--ഹിംഗു (കായം) മുതലായത്.

൩ർ. പ്രസാവകം (പ്രസവിപ്പിക്കുന്നത്)--ബീജപൂരം (ഗണപതിനാരങ്ങ) മുതലായത്.

൩൫. ഭേദനം (മലത്തെ ഭേദിക്കുന്നത്)--കടുകാ (കടുകുരോഹിണി) മുതലായത്.

൩൬. മദകരം (ഭ്രാന്തുണ്ടാക്കുന്നത്)--ധുധൂരം (ഉമ്മത്ത്) മുതലായത്.

൩൭. മൂത്രവിരേചനീയം (മൂത്രത്തെ കളയുന്നത്)--കാശം (കുശവേർ) മുതലായത്.

൩൮. മൂത്രസംഗ്രഹണം (മൂത്രത്തെ തടയുന്നത്.)--പിപ്പലഛദം (അത്തിയാൽ) മുതലായത്.

൩ൻ. രസായനം (ധാതുക്കളെ സ്വസ്ഥിതിയിൽ നിൎത്തുന്നത്) ഗുൽഗുലു മുതലായത്

ർ0. രേചനം (വയറിളക്കുന്നത്)--ത്രിവൃത്തു (ത്രികോൽപ്പക്കൊന്ന) മുതലായത്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/115&oldid=155501" എന്ന താളിൽനിന്ന് ശേഖരിച്ചത്