താൾ:Aarya Vaidya charithram 1920.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬ ഹിന്തുക്കളുടെവൈദ്യശാസ്ത്രസിദ്ധാന്തം ൮൯


മിക്കുന്നു. ഗർഭമുണ്ടാകുന്ന സമയം ഈ 'ആൎത്തവം' ഗർഭാശയത്തിൽ ചെന്നു വീഴുകയും, അവിടെ അതു കുഴമ്പായിത്തീരുകയും ചെയ്യും. മലം, മൂത്രം, സ്വേദം, കൎണ്ണമലം, നഖങ്ങൾ, രോമം, തുപ്പൽ, കണ്ണീർ, മൂക്കീർ എന്നിവയെല്ലാം ശരീരത്തിലെ മലങ്ങളായിട്ടാണു ഗണിക്കപ്പെട്ടിരിക്കുന്നത്.

വാതാശായം, പിത്താശയം, കഫാശയം, രക്താശയം, ആമാശയം, പക്വാശയം, മൂത്രാശയം ഇങ്ങിനെ ആശയങ്ങൾ ഏഴാകുന്നു. സ്ത്രീകൾക്കു സ്തനങ്ങൾ, ഗർഭാശയം ഇങ്ങിനെ മൂന്നെണ്ണം അധികമുണ്ട്. ധാതുക്കളെ ധരിച്ചു കൊണ്ടിരിക്കുന്നതും, 'കലകൾ' എന്നു വിളിക്കപ്പെടുന്നതുമായ ഏഴു ചെറിയ ആശയങ്ങൾകൂടി നമ്മുടെ ശരീരത്തിലുണ്ട്. മനുഷ്യശരീരത്തിൽ ആകെ ൨൧0 സന്ധികളാണുള്ളത്. ഇവയിൽ ൬൮ എണ്ണം 'ചേഷ്ടാവത്തുകളും' (ഇളക്കുവാൻ കഴിയുന്നവ), ബാക്കിയെല്ലാം സ്ഥിരങ്ങളും (ഇളക്കുവാൻ കഴിയാത്തവ) ആകുന്നു. അവ കൈകാലുകളിൽ ആകെ ൬൮ എണ്ണമുണ്ട്. അവയെല്ലാം ഇളക്കാൻ കഴിയുന്നവയുമാണു. ഉടലിൽ ൫നു സന്ധികളാണുള്ളത്. തലയിലും കഴുത്തിലും കൂടി അവയുടെ സംഖ്യ ൮൩-ം ആകുന്നു. ഈ സന്ധികളെല്ലാം സ്നായുക്കളാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ ആകെയുള്ള എണ്ണം നു00 ആണു. ഇതിൽ ൬00 കൈകാലുകളിലും, ൨൩0 ഉടലിലും, ൭0 തലയിലുമാകുന്നു.

ശരീരത്തിൽ എല്ലാം കൂട ൭00 നാഡികളുണ്ട്. ഇവയിൽ ൧൬ വലിയ സിരകൾക്കു 'കണ്ഡരകൾ' എന്നും, ൨൪ എണ്ണത്തിന്നു 'ധമനികൾ' എന്നും പേർ പറയുന്നു. വാതം, പിത്തം, കഫം, രക്തം ഇവകളിൽ ഓരോന്നിന്നുതന്നെ പ്രത്യേകം അനേകം സിരകളുണ്ട്. മനുഷ്യശരീരത്തിൽ ഈ പറഞ്ഞതൊന്നും കൂടാതെ പതിനാറു ജാലങ്ങളും, ആറു കൂൎച്ചങ്ങളും, നാലു ര

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/104&oldid=155489" എന്ന താളിൽനിന്ന് ശേഖരിച്ചത്