താൾ:Aarya Vaidya charithram 1920.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ



ഇങ്ങിനെയുള്ള ഓരോ വാക്യങ്ങൾ പ്രാചീനഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും വേണമെങ്കിൽ എടുത്തെഴുതുവാൻ കഴിയും. എന്നാൽ മേൽ കാണിച്ച ദൃഷ്ടാന്തങ്ങൾ തന്നെ പ്രാചീനാൎയ്യന്മാർ രക്തസഞ്ചാരത്തെപ്പറ്റി അറിയാത്തവരായിരുന്നില്ലെന്ന് ഒരു സാധാരണ വായനക്കാരനെ ബോദ്ധ്യപ്പെടുത്തുവാൻ ധാരാളം മതിയായിട്ടുള്ളവയാണല്ലൊ.

മാംസം ചൂടുകൊണ്ട് പാകംവന്നതും, വായുനിമിത്തം ഉറച്ചതുമായ രക്തമാകുന്നു. ഒരു പുരുഷശരീരത്തിൽ ആകെ അഞ്ഞൂറു മാംസപേശികളുണ്ട്. എന്നാൽ സ്ത്രീകൾക്ക് അവ ൪൯൭ മാത്രമേയുള്ളൂ.

മേദസ്സ് എന്നത് ആന്തരാഗ്നിയാൽ പചിക്കപ്പെട്ട മാംസം തന്നെയാണു. അതിന്റെ മുഖ്യസ്ഥാനം ഉദരമാകുന്നു.

അസ്ഥി ഉള്ളിലുള്ള അഗ്നിയാൽ ദഹിക്കപ്പെട്ടതും, വാതത്താൽ ഘനമായി ചെയ്യപ്പെട്ടതുമായ മേദസ്സാകുന്നു. നമ്മുടെ ദേഹത്തിൽ ആകെ ൩00 എല്ലുകളാണുള്ളത് എന്നാകുന്നു സുശ്രുതന്റെ മതം. ചരകനാകട്ടെ ചെവികൾ, കൺപോളകൾ, നാസിക, കണ്ഠനാളം ഇങ്ങിനെ ചിലഭാഗങ്ങളിലുള്ള തരുണാസ്ഥികളെക്കൂടി കൂട്ടി അസ്ഥികളുടെ ആകെ എണ്ണം ൩0൬ എന്നുപറയുന്നു. ഇവയിൽ ൧൨0 എല്ലുകൾ കൈകാലുകളിലും, ൧൧൭ ഉടലിലും, ൬൩ തല കഴുത്ത് ഇവകളിൽ കൂടിയുമാകുന്നു.

മജ്ജ അസ്ഥികളുടെ ഉള്ളിലിരിക്കുന്നു, ഇതു നിമിത്തമാകുന്നു ശരീരത്തിന്ന് ഒരു പ്രഭയുള്ളതായി തോന്നുന്നത്.

ശുക്ലം മജ്ജയുടെ സാരാംശങ്ങൾ രക്തത്തോടു ചേൎന്നുണ്ടാകുന്നതാകുന്നു. അതു ദേഹത്തിന്റെ ആധാരവും, ഗർഭോല്പാദനത്തിന്റെ മൂലവുമാകുന്നു. പുരുഷന്മാൎക്കു ശുക്ലമുണ്ടാകുന്നതു പോലെ സ്ത്രീകൾക്കു 'രസം' മാസംതോറും രക്തമായി പരിണ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/103&oldid=155488" എന്ന താളിൽനിന്ന് ശേഖരിച്ചത്