താൾ:Aarya Vaidya charithram 1920.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നു0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ജ്ജുക്കളും, ഒരിക്കലും വേധിക്കപ്പെട്ടുകൂടാത്തതായ ഏഴു സീവനികളും, പതിന്നാലു അസ്ഥിസംഘാതങ്ങളും, അത്രതന്നെ സീമന്തങ്ങളും, ഏഴ് അട്ടി തൊലികളും ഉണ്ട്. ഇവയിൽ ഓരോ അട്ടിയുടേയും പേർ മുതലായ വിവരങ്ങൾ താഴെ കാണിക്കാം[1]

അവഭാസിനി--ഇതു സിരകളെ വഹിച്ചിരിക്കുന്നു. ഒരു യവത്തിന്റെ പതിനെട്ടിൽ ഒരു അംശത്തോളമാകുന്നു ഇതിന്റെ കനം. ഇതിന്ന് ഈ പേർ സിദ്ധിച്ചതു 'ഭ്രാജകം' എന്ന പിത്തത്താൽ ശോഭിക്കുന്നതുകൊണ്ടാണു. ഇതു സിദ്ധ്മം (ചുണങ്ങ്), ഉണലുകൾ എന്നിവയുടെ അധിഷ്ഠാനവുമാകുന്നു.

ലോഹിത (ചോരനിറമുള്ളത്)--ഇതിന്നു യവത്തിന്റെ പതിനാറിൽ ഒരംശത്തോളം കനമുണ്ടായിരിക്കും. ഈ തൊലിയിൽനിന്നാണു കാക്കപ്പുള്ളി, കരിമങ്ങലം മുതലായതുണ്ടാകുന്നത്.

ശ്വേത--ഇതിന്റെ നിറം വെളുപ്പും, കനം ഏകദേശം യവത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗവുമായിരിക്കും. ഇതാണു ചൎമ്മദലം (തോൽ വിള്ളുന്ന ഒരു ജാതികുഷ്ഠം), പാലുണ്ണി, കറുത്തു


  1. സപ്തത്വചോ ഭവന്തി. തത്ര പ്രഥമാ അവഭാസിനീനാമ, യാ സൎവ്വ വർണ്ണാനവഭാസയതി പഞ്ചവിധാഞ്ച ഛായാം പ്രകാശയതി, സാ വ്രീഹേര ഷ്ടാദശഭാഗപ്രമാണാ സിധ്മപത്മകണ്ടകാധിഷ്ഠാനാ;ദ്വിതീയാ ലോഹിതാനാല ഷോഡശഭാഗപ്രമാണാ തിലകാളകവ്യംഗസ്യ ചാധിഷ്ഠാനാ; തൃതീയാ ശ്വേതാനാമ ദ്വാദശഭാഗപ്രമാണാ ചൎമ്മദലാജഗല്ലീമശകാധിഷ്ഠാനാ; ചതുൎത്ഥാ താമ്രാനാമഷ്ടഭാഗപ്രമാണാ വിവിധകിലാസകുഷ്ഠാധിഷ്ഠാനാ; പഞ്ചമീ വേദീനു നാമ വ്രീഹിപഞ്ചഭാഗപ്രമാണാ കുഴ്ഠവിസൎപ്പാധിഷ്ഠാനാ; ഷഷ്ഠീ രോഹിണീനാമ വ്രിഹിപ്രമാണാ ഗ്രന്ഥ്യപച്യബ്ബുദഗളഗണ്ഡാധിഷ്ഠാനാ; സപ്തമീ മാംസധരാനാമ വ്രീഹിദ-യപ്രമാണാ ഭഗന്ദരവിദ്രധ്യർശോധിഷ്ഠാനാ; യാദേതൽ പ്രമാണം നിൎദ്ദിഷ്ടം തന്മാംസളേഷ്വവകാശേഷു, ന ലലാടേ സൂക്ഷ്മാംഗുല്യ'ദിഷു യതോ വക്ഷ്യത്യുദരേഷു വ്രീഹിമുഖേനാംഗുഷ്ഠോദരപ്രമാണമവഗാഢം വിദ്ധ്യേദിതി സുശ്രുതഃ
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/105&oldid=155490" എന്ന താളിൽനിന്ന് ശേഖരിച്ചത്