താൾ:Aarya Vaidya charithram 1920.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vii


സ്ത്രപ്രകാരം ചികിത്സിക്കുവാൻ തുടങ്ങുന്ന ഏതു വൈദ്യന്മാർക്കും വൈദ്യശാസ്ത്രത്തിന്റെ എല്ലാ സ്ഥാനങ്ങളിൽനിന്നും അറിയേണ്ടതായ പലേ വിഷയങ്ങളും ഇതിൽ പല ഘട്ടങ്ങളിലുമായി വേണ്ടവിധം വെളിപ്പെടുത്തീട്ടുള്ളതുകൊണ്ട് ഇതിന്റെ പരിശീലനം ആ വക വൈദ്യന്മാർക്ക് അത്യാവശ്യമാണെന്നു മാത്രമല്ല, ഇതുപോലെ ആൎയ്യവൈദ്യശാസ്ത്രത്തിലുള്ള പലവിധവിഷയങ്ങളെ പ്രതിപാദിക്കുന്ന മറ്റ് ഒരു ഗ്രന്ഥവും നമ്മുടെ ഇടയിൽ ഇതുവരെ നടപ്പായിക്കണ്ടിട്ടില്ലാത്തതുകൊണ്ട് ഇതു നമുക്ക് കൂടാതെ കഴിപ്പാൻ നിവൃത്തിയില്ലാത്തതു കൂടിയാണെന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

ഇതിൽ വൈദ്യശാസ്ത്രത്തെപ്പറ്റിയല്ലാതെ, ജ്യോതിശ്ശാസ്ത്രം, ധർമ്മശാസ്ത്രം, രത്നശാസ്ത്രം, ശ്രൗതവിധി, മന്ത്രശാസ്ത്രം, പാകശാസ്ത്രം മുതലായ മറ്റു പലേ ശാസ്ത്രങ്ങളുടേയും ചിലചരിത്രങ്ങളും തത്വങ്ങളും കൂടി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ആവക ശാസ്ത്രങ്ങളിൽ പരിചയിക്കുന്നവർക്കും ഇത് ഉപകാരപ്രദമായി വരുന്നതാകുന്നു.

ഹിന്തുവൈദ്യശാസ്ത്രത്തിൽ കിടപ്പുള്ള അനേകം മഹാഗ്രന്ഥങ്ങളെ ആമൂലചൂഡം കൂലങ്കഷമായി പരിശോധിക്കാത്ത ഒരാൾക്ക് ഇങ്ങിനെ ഒരു ഗ്രന്ഥം ഉണ്ടാക്കുവാൻ കഴിയുന്നതല്ലെന്ന് ഇതിന്റെ പരിശോധനയിൽ സധൈര്യം പറയാവുന്നതാണു.

ഹിന്തുക്കൾ പ്രമാണപ്രകാരം വിശ്വസിച്ചുപോരുന്ന പ്രാരബ്ധകർമ്മത്തിന്റെ സ്വരൂപത്തെ നല്ലവണ്ണം ആലോചിക്കുകയും അതിൽ ഓരോ രോഗവിശേഷങ്ങൾക്കു ഓരോ പാപവിശേഷങ്ങൾ കാരണമായിത്തീരുമെന്നും മറ്റുമുള്ള പ്രാചീനമതത്തെകൂടി എടുത്തു കാണിക്കുകയും ഇതിൽ ചെയ്യാതിരുന്നിട്ടില്ല.

ചില ചില ഘട്ടങ്ങളിൽ സുശ്രുതൻ, ശാർങ്ഗധരൻ, വാഗ്ഭടൻ മുതലായ ചിലരുടെ വചനങ്ങളെകൂടി എടുത്തെഴുതുകയും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/10&oldid=155484" എന്ന താളിൽനിന്ന് ശേഖരിച്ചത്