താൾ:Aarya Vaidya charithram 1920.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vi


ധത്തിൽ ഇന്ത്യയിലെ യോഗ്യനായ ഒരു രാജാവിനാൽ ഇംഗ്ലീഷു ഭാഷയിലെഴുതപ്പെട്ട 'ആൎയ്യവൈദ്യശാസ്ത്രത്തിന്റെ ഒരു ചുരുക്കമായ ചരിത്രം' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി 'ധൻവന്തരി'യുടെ ഒരു ഉടമസ്ഥനും മാനേജരുമായ പി.വി. കൃഷ്ണവാരിയർ അവർകളാൽ എഴുതപ്പെട്ടിട്ടുള്ളതാണു. എന്നാൽ ഇതു മേല്പറഞ്ഞ ഇംഗ്ലീഷുപുസ്തകത്തിന്റെ ഒരു അനുപദതർജ്ജമയല്ലെന്നുമാണു അറിയുന്നത്.

ഈ ചരിത്രപുസ്തകത്തിൽ ഹിന്തുക്കളുടെ പ്രാചീനപരിഷ്കാരം, പണ്ടെത്തെ ഹിന്തുവൈദ്യ ഗ്രന്ഥകാരന്മാർ, സൃഷ്ടിയെക്കുറിച്ചുള്ള ഹൈന്ദവസിദ്ധാന്തം, ആർത്തവകാലത്തെ ചൎയ്യ, ഹിന്തുക്കൾ മനസ്സിലാക്കിയപ്രകാരമുള്ള ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ, ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം, ഹിന്തുക്കളുടെ ഭേഷജകല്പം, രോഗങ്ങളുടെ നിദാനലക്ഷണ ചിത്സകളെക്കുറിച്ച് എഴുതിയ ഹിന്തുഗ്രന്ഥകാരന്മാർ, ഒരു വൈദ്യന്റെ ഗുണങ്ങളും സാദ്ധ്യാസാദ്ധ്യ വിചാരവും, ഇന്ത്യയിലെ ശസ്ത്രവിദ്യയും അതിന്റെ അഭ്യുദയവും അധ:പതനവും, ഹിന്തുവൈദ്യ ശാസ്ത്രത്തിന്നു സംഭവിച്ച മാറ്റങ്ങൾ ഈവക വിഷയങ്ങളെ പതിനൊന്ന് അദ്ധ്യായങ്ങളെ ക്കൊണ്ടു വിശദമായി പ്രതിപാദിച്ച് 12-ാം അദ്ധ്യായത്തിൽ ആൎയ്യവൈദ്യചരിത്രത്തിന്റെ പലേ സ്ഥിതികളെപ്പറ്റിയുമുള്ള ഒരു പ്രസംഗത്തോടുകൂടി ഗ്രന്ഥസമാപ്തി വരുത്തുന്നു.

പ്രസ്തുതപുസ്തകത്തിന്റെ ഒടുവിൽ ഇതിന്റെ ഏഴും പത്തും അദ്ധ്യായങ്ങളിൽ വിവരിക്കപ്പെട്ട യന്ത്രങ്ങളുടേയും ശസ്ത്രങ്ങളുടെയും ചിത്രങ്ങൾ നമ്പ്രിന്റെ ക്രമത്തിൽ കാണിച്ച് അതുകളുടെ പേരുകളെ അതാതുഭാഗത്തിൽതന്നെ കൊടുത്തിരിക്കുന്നതു വളരെ ആവശ്യവും ഉചിതവുമായിത്തീർന്നിരിക്കുന്നു.

ഇത് ഒരു ചരിത്രപുസ്തകമാണെങ്കിലും ആൎയ്യവൈദ്യശാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/9&oldid=155710" എന്ന താളിൽനിന്ന് ശേഖരിച്ചത്