താൾ:Aarya Vaidya charithram 1920.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
viii


അതുമൂലം പ്രാചീനന്മാരായ ആൎയ്യവൈദ്യന്മാർക്കുണ്ടായിരുന്ന ഓരോ വിശേഷജ്ഞാനങ്ങളെ കൂടി എടുത്തുകാണിച്ചു യുക്തികൊണ്ടു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അതിന്നു പുറമെ ശരീരത്തിലുള്ള ഞരമ്പുകൾ, അസ്ഥികൾ, നാഡികൾ, തോലുകൾ മുതലായവയുടെ ഉൽപത്തിയേയും അവയുടെ വകവിവരങ്ങളേയും കുറിച്ചുള്ള നിരൂപണവും ഇതിൽ ചുരുക്കത്തിൽ ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതിൽ കാണിച്ച ചില ചരിത്രഭാഗങ്ങളിൽ ചില പൗരാണികവചനങ്ങളോടു വിസംവാദം കാണപ്പെടുന്നുണ്ടെങ്കിലും ആയത് അനേകപുരാണവചനങ്ങൾക്ക് ആപാതത്തിൽ കാണപ്പെടുന്ന അനോന്യവിരോധങ്ങളുടെ കൂട്ടത്തിൽ ഒന്നാണെന്നു മാത്രമേ വിചാരിപ്പാൻ വഴിയുള്ളൂ.

ഇപ്പോൾ കാലക്രമം കൊണ്ടു ആൎയ്യവൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവു തുലോം ചുരുങ്ങിവന്നിരിക്കുന്നു എന്നുമാത്രമല്ല ചിലർക്ക് ഇതിനെപ്പറ്റി നിന്ദകൂടി ജനിച്ചുതുടങ്ങിയിരിക്കുന്ന ഈ സമയത്ത് ഇതിന്റെ പഴയകാലത്തുണ്ടായിരുന്ന യഥാൎത്ഥമായ ചരിത്രത്തെ പ്രതിപാദിക്കുന്ന വഴിയിൽ അറിവാനിടയാക്കിത്തീൎക്കുന്ന പ്രസ്തുതപുസ്തകത്തിന്റെ ആവിർഭാവം അവസരോചിതവും ചെറുപ്പക്കാരനായ മിസ്റ്റർ വാരിയരുടെ ഈ വിഷയത്തിലുള്ള പരിശ്രമം ഏറ്റവും ശ്ലാഘനീയവുമാണെന്നു പറഞ്ഞുകൊണ്ടു തൽക്കാലം ഈ അവതാരികയെ ഇവിടെ അവസാനിപ്പിക്കുന്നു.

എന്ന്
പട്ടാമ്പി
1-11-1905
പുന്നശ്ശേരി നമ്പി നീലകണ്ഠശൎമ്മാ.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/11&oldid=155495" എന്ന താളിൽനിന്ന് ശേഖരിച്ചത്