താൾ:Aalmarattam.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12
അൻജീലൊയും വ്യാപാരിയും

അൻജീലോ - കഷ്ടം! ഞാൻ മുഖാന്തിരം നിങ്ങൾക്കു ഈ താമസത്തിന്നു ഇടവരുത്തിയതു ഓർത്താറെ വളരെ മനക്ലേശം ഉണ്ടു. എന്നാൽ എന്തു കാണിക്കുന്നു. മാല ഞാൻ അയാളുടെ കയ്യിൽ കൊടുത്തുപോയി. അയാൾ ഇപ്പോൾ ഈ അടാപിടി പറഞ്ഞുകൊള്ളുന്നതു എന്റെ കാലദോഷമെന്നല്ലാതെ ഒന്നും പറവാനില്ല.

വ്യാപാരി - നീ പിന്നെ ഒരു ആധാരവും കൂടാതെ അതു അയാളുടെ കയ്യിൽ കൊടുത്തുവല്ലൊ. അയാൾ എന്താ ഒട്ടു മാനര്യാദയായിപ്പൊറുക്കുന്നവനാണോ?

അൻജീലോ - കൊള്ളാം - മാനര്യാദയ്ക്കു രാജാവു കഴിഞ്ഞാൽ പിന്നെ ഈ നാട്ടിൽ അയാളോടു സമനായിട്ടു ആരുമില്ലാഞ്ഞു. ഇന്നു ഈ നേരുകേടു തുടങ്ങിക്കൊള്ളുന്നതെന്തൊരു കഷ്ടമെന്നു അറിയുന്നുമില്ല.

വ്യാപാരി - മെല്ലെപ്പറക. അയാൾ അല്ലയോ ആ വരുന്നതു?

അൻജീലോ - അതേ അയാൾ തന്നെ. കണ്ടോ തീരുമാനം കണ്ടിട്ടും കേട്ടിട്ടും ഇല്ലെന്നു പറഞ്ഞ മാല ഇപ്പോൾ അയാളുടെ കഴുത്തിൽ കിടക്കുന്നതു നോക്കൂ. വരു ഒന്നുകൂടെപ്പറഞ്ഞുനോക്കാം.

അൻജീലോ - ഞാൻ തന്റെ പക്കൽ മാല തരികയോ താൻ വാങ്ങുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നു പറഞ്ഞു മര്യാദക്കാരനായ ഈ വ്യാപാരിയെത്താമസിപ്പിച്ചു ഈ ദുഷ്കീർത്തിക്കൊക്കെയും ഇടവരുത്തിയുംവെച്ചു ഇപ്പോൾ ബഹുജനങ്ങൾ കാൺകെ അതു ധരി

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/49&oldid=155464" എന്ന താളിൽനിന്ന് ശേഖരിച്ചത്