താൾ:Aalmarattam.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചുകൊണ്ടു നടപ്പാൻ ലജ്ജയില്ലാത്തതോർത്തിട്ടു ആശ്ചര്യം തോന്നുന്നു. എന്താ ഇനിയും മറുത്തു പറവാൻ ഭാവമുണ്ടോ? തന്റെ കഴുത്തിൽ കിടക്കുന്ന ഈ മാല ഞാൻ തന്നതല്ലയോ?

സൈ. അന്റി - നീ തന്നെ ആയിരിക്കും തന്നതു. ഞാനൊണ്ടോ അതില്ലെന്നു പറഞ്ഞു?

വ്യാപാരി - ഉവ്വു. ഇല്ലെന്നു പറക മാത്രമല്ല ആണയിടുകയുംകൂടെ ചെയ്തു.

സൈ. അന്റി - ഞാനോ? അതാരു കേട്ടിട്ടുണ്ടു.

വ്യാപാരി - അതേ താൻതന്നെ. താൻ പറയുന്നതു എന്റെ ചെവികൊണ്ടു കേട്ടുവല്ലോ. ഛീ ആണുങ്ങൾക്കു ഇതു ചിത്രമല്ലെടോ!

സൈ. അന്റി - എന്തെടാ ആഭാസാ നീ ഇപ്രകാരം നമ്മെ അപമാനിക്കുന്നതു.

വ്യാപാരി - നീയാണു ആഭാസൻ. നീ എന്നെ ആഭാസനെന്നു വിളിച്ചുവൊ? എന്നാൽ വാടാ നമുക്കു അരക്കൈ കണ്ടിട്ടുതന്നെ കാര്യം (എന്നു പറഞ്ഞുങ്കൊണ്ടു വാളൂരി ഓങ്ങിയപ്പോൾ അഡ്രിയാനാ മുതൽപേർ ഒട്ടുവളരെ ആളുകളോടുംകൂടെ വന്നു)

അയ്യോ ഓടേതമ്പുരാനെ ഓർത്തിട്ടു അയാളോടൊന്നും ചെയ്തു പോകരുതേ. നിങ്ങൾ ഇത്ര കണ്ണിച്ചോരയില്ലാത്തവരോ? അയാൾക്കു തലെക്കു നല്ല സ്ഥിരമില്ല. വല്ലവരും അങ്ങോട്ടുചെന്നു അയാളുടെ കയ്യിൽ ഇരിക്കുന്ന വാൾ ഇങ്ങു പിടിച്ചുപറിപ്പിൻ.

സൈ. ഡ്രോമി - യജമാനനേ ഇതു നല്ല കണക്കല്ല ഓടിക്കോ. ഓടി വല്ല വീട്ടിലും കേറിക്കോണ്ടില്ലെങ്കിൽ ഇവർ നമ്മോടു വല്ലതും ചെയ്യും. ഇതാ ഒരു ആശ്രമം. ഇവിടെക്കേറിക്കൊള്ളാം.

ആശ്രമത്തിലവി - ഇതെന്താ കൂട്ടരെ നിങ്ങൾ എല്ലാവരുംകൂടെ ഇങ്ങോട്ടു ഉരുണ്ടുകേറുവാൻ തുടങ്ങുന്നതു?

അഡ്രി - എന്റെ ഭർത്താവും വേലക്കാരനും ഇങ്ങോട്ടു ഓടിക്കേറി. അവർക്കു തലെക്കു നല്ല സ്ഥിരമില്ലായ്കകൊണ്ടു അവരെപ്പിടിച്ചുകെട്ടി വീട്ടിൽ കൊണ്ടുപോയി ഇട്ട് ചികിത്സിപ്പാനായിട്ടാണെ ഞങ്ങൾ വന്നിരിക്കുന്നതു.

അൻജീലോ - ഇയ്യാൾക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നതു പര

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/50&oldid=155466" എന്ന താളിൽനിന്ന് ശേഖരിച്ചത്