താൾ:Aalmarattam.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാഞ്ഞുവരുന്നു. നമ്മേ കൊന്നുപോകേയുള്ളൂ."

അഡ്രി - നമുക്കു ഇവിടെ കിടന്നു നിലവിളിച്ചു അഞ്ചാറുപേരെക്കൂടെ വിളിച്ചുകൂട്ടി ഇവരെ ഇനിയും പിടിച്ചുകെട്ടണം. “അയ്യോ പാവോ - കൂവെ കുക്കുക്കൂവേ - ഓടിവരീനോ - പിടിപ്പീനോ."

ശിപായി - ജീവൻ വേണമെന്നുണ്ടായിരുന്നാൽ ഓടിക്കൊൾവിൻ.

സൈ. അന്റി - എടാ ഈ കാർമ്മിണികൾക്കൊക്കെയും വാളിനോടു വലിയ മടുപ്പുതന്നെ.

സൈ. ഡ്രോമി - അതെയതേ. യജമാനനേ ഭർത്താവെന്നു വിളിച്ചുകൊണ്ടുവന്നവൾ ഇതാ ഇപ്പോൾ പറുപറെ ഓടുന്നു.

സൈ. അന്റി - വഴിയമ്പലത്തിൽ ചെന്നു നമ്മുടെ കെട്ടുംകെടയും ഒക്കെ എടുത്തു കപ്പലിൽ കേറിയെങ്കിൽ മാത്രമേ ജീവൻ കിട്ടിയെന്നു പറയാവു.

സൈ. ഡ്രോമി - ഒവ്വേ ഈ പട്ടണത്തിലുള്ളവർ നല്ല ജന്മാന്ത്രക്കാരാണെ - അവർ നമ്മോടു ഒരു ദോഷവും ചെയ്കയില്ല. അവർ നല്ലവാക്കു പറകയും നമ്മെ സല്ക്കരിക്കയും സ്വർണ്ണസരപ്പളിമാല മുതലായതു കൊണ്ടുവന്നു കാഴ്ചവെക്കയും ചെയ്യുന്നതു കണ്ടില്ലയോ? ഈ രാത്രി ഇവിടത്തന്നെ താമസിക്കേണം. മഹാമേരുപോലെയുള്ള ആ ശനിയുടെ അസഹ്യം ഇല്ലായിരുന്നെങ്കിൽ എന്റെ ആയുസ്സുകാലം മുഴുവനും ഈ സൌമ്മ്യ ആളുകളുടെ ഇടയിൽതന്നെ കഴിച്ചുകൊള്ളുന്നതു ഇനിക്കു പൊന്നു സമ്മതം.

സൈ. അന്റി - എന്തെല്ലാം നന്മയുണ്ടായാലും. ഞാൻ ഈ രാത്രി ഇവിടെത്താമസിക്കയില്ല. നീ വേഗം പോയി നമ്മുടെ സാമാനങ്ങൾ എടുത്തുകൊണ്ടുവരിക.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/48&oldid=155463" എന്ന താളിൽനിന്ന് ശേഖരിച്ചത്