Jump to content

താൾ:Aalmarattam.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എ.അന്റി - അങ്ങിനെയെങ്കിൽ അല്പ സമ്മാനം തരുവാൻ യോഗ്യാമുണ്ടല്ലൊ.

(എന്നു പറഞ്ഞുകൊണ്ടു അവനെ ഒരുപാടു ചതെച്ചു)

ശിപായി - ഹേ കളഞ്ഞാട്ടെ. എന്തിന്നു ആ പാവത്തിനെത്തല്ലുന്നു.

എ. ഡ്രോമി - ഈ അടിയും ഇടിയും ഒക്കെ വല്ല മരുന്നും തന്നു ബോധക്കേടു വരുത്തിക്കൊണ്ടു ആയിരുന്നെങ്കിൽ മോശമില്ലാഞ്ഞു. എന്റെ പൊന്നങ്ങുന്നേ - ഞാൻ ജനിച്ചനാൾ തുടങ്ങി ഇങ്ങേരെ സെവിച്ചിട്ടു ഇനിക്കു ഈ അടിയും തൊഴിയും അല്ലാതെ യാതൊന്നും മിച്ചമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/43&oldid=155458" എന്ന താളിൽനിന്ന് ശേഖരിച്ചത്