താൾ:Aalmarattam.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10
എപ്പെസൂസിലെ അന്റിപ്പൊലസ്സും ശിപായിയും

എ. അന്റി - എടോ താൻ അത്ര പേടിക്കേണ്ടാ. ഞാൻ ഒളിച്ചു ഓടിക്കളയുന്ന ഒരു പുള്ളിയല്ല. പണം തന്നിട്ടു മാത്രമേ ഞാൻ പോകൂ. എന്റെ ഭാര്യയ്ക്കു ഇന്നൊരു വിധം മാറ്റമാണ്. അതു കൂടാതെയും എന്നെ ഈ എപ്പേസൂസിൽ ഒരുത്തൻ തടുത്തുവച്ചിരിക്കുന്നു എന്നു കേട്ടാൽ അതു അവൾക്കു അത്ര എളുപ്പത്തിൽ വിശ്വസിക്കാവുന്ന ഒരു കാര്യമല്ല (എന്നു പറഞ്ഞപ്പോൾ എപ്പേസൂസിലെ ഡ്രോമിയോ ചൂരലുംകൊണ്ടു വരുന്നതു കണ്ടു) ഇതാ എന്റെ വേലക്കാരൻ വരുന്നു. അവൻ പണവുംകൊണ്ടായിരിക്കും വരുന്നതു. എന്തായി ഡ്രോമിയോ കിട്ടിയോ?

എ. ഡ്രോമി. - ഉവ്വുവ്വു. അവർക്കു വേണ്ടുവോളവും അധികവും കൊടുപ്പാൻ ഇതു മതിയാകും.

എ. അന്റി - എന്നാൽ പണം എവിടെ?

എ. ഡ്രോമി - പണം എവിടെയെന്നോ? പണം കൊടുക്കാതെ ചൂരൽ തരുന്നതിന്നു അവിടെ ഇരിക്കുന്ന ആൾ നമുക്കു വല്ലതും ആയിവരുമോ?

എ. അന്റി - എടാ ഇരപ്പാളീ അഞ്ഞൂർ അറബിക്കാശു കൊടുത്തു ചൂരൽ വാങ്ങിയോ! നിന്നെ ഞാൻ എന്തൊരു കാര്യസാദ്ധ്യത്തിന്നായിട്ടാണു വിട്ടതു.

എ. ഡ്രോമി - ഞാൻ പോയ കാര്യം സാധിച്ചുകൊണ്ടല്ലേയോ ഞാൻ വന്നിരിക്കുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/42&oldid=155457" എന്ന താളിൽനിന്ന് ശേഖരിച്ചത്