Jump to content

താൾ:Aalmarattam.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
11
അഡ്രിയാനായും ലൂസിയാനായും ഒരു
വേശ്യയും പിഞ്ചെന്നു പെരായിട്ടു
മന്ത്രവാദിയായ ഒരു വൈദ്യനും
മറ്റു ചില ആളുകളും

എ. അന്റി - നോക്കെടാ മിണ്ടരുതു - ഇതാ അവൾ വരുന്നു.

എ. ഡ്രോമി - യജമാനത്തീ സൂക്ഷിച്ചുകൊൾക. നിങ്ങളെ നല്ല ശീലം പഠിപ്പിക്കുന്ന വകെക്കു ഞങ്ങൾ ഏതാണ്ടോ കരുതിയിട്ടുണ്ടു.

എ. അന്റി - മിണ്ടരുതെന്നു പറഞ്ഞതു കേട്ടല്ലയോ നീ. (എന്നു പറഞ്ഞുങ്കൊണ്ടു പിന്നെയും തല്ലുതുടങ്ങി.)

വേശ്യ - അഡ്രിയാനാ ഞാൻ പറഞ്ഞതെന്തിരിപ്പു! കണ്ടോ ഭ്രാന്തില്ലെങ്കിൽ ഇപ്പോൾ അവനെയിട്ടുങ്കൊണ്ടു തല്ലേണമോ?

അഡ്രി - ശരിതന്നെ. നമ്മെക്കണ്ടപ്പൊൾ അയാളുടെ മുഖഭാവം മാറിയതു കണ്ടുകൂടായോ. എന്റെ വൈദ്യനെ ഈയാളുടെ നേർബുദ്ധി തിരികെ വരുത്തിത്തന്നാൽ എന്തുവേണമെങ്കിലും തന്നുകളയാം.

പിഞ്ചു - എടോ തന്റെ കൈ ഇങ്ങോട്ടു നീട്ടുക. നാഢി പിടിച്ചു നോക്കട്ടെ.

എ. അന്റി - താൻ നാഢിക്കു പിടിച്ചാൽ ഞാൻ താടിക്കുപിടിക്കും. അതു സമ്മതമെങ്കിലേ വേണ്ടു.

പിഞ്ചു - ഹേ ഈ മനുഷ്യനിൽ ആവസിച്ചിരിക്കുന്നു ദുരാത്മാവെ നീ എത്രമേൽ ഊറ്റപ്പെട്ടവനായിരുന്നാലും എന്റെ ശുദ്ധമുള്ള പ്രാർത്ഥ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/44&oldid=155459" എന്ന താളിൽനിന്ന് ശേഖരിച്ചത്