താൾ:Aalmarattam.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(എന്നിങ്ങനെ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ ഒരു വേശ്യാസ്ത്രീ വന്നു അന്റിപ്പൊലസ്സിനോടു)

എടോ അന്റിപ്പൊലസ്സു! തന്നെക്കണ്ടതൊരു തക്കസമയത്തുതന്നെ. താൻ തട്ടാനെക്കണ്ടുവെന്നുതോന്നുന്നു. ഇതോ ഇനിക്കു തരാമെന്നു പറഞ്ഞ മാല?

സൈ. അന്റി - സാത്താനെ നീ എന്നെപ്പരീക്ഷിക്കാതെ പൊയ്ക്കൊൾക.

സൈ. ഡ്രോമി - യജമാനനെ ഇതാണോ ചെയിത്താന്റെ തള്ള?

വേശ്യ - ഇതെന്താ യജമാനനും ഭ്യത്യനും പതിവില്ലാതൊരു സന്തോഷം കാണുന്നത്. എന്നോടുകൂടെ വന്നു തീൻ കഴിക്കരുതോ?

സൈ. ഡ്രോമി - യജമാനനെ ചെയിത്താട്ടികളോടുകൂടി തീനിന്നു പോവാൻ ഭാവമുണ്ടെങ്കിൽ നമുക്കൊരു നീളമുള്ള തവി സമ്പാദിച്ചുകൊണ്ടുവേണം.

സൈ. അന്റി - അതെന്തിന്നു?

സൈ. ഡ്രോമി - അല്ലേ പിന്നെ - പിശാചുക്കളൊടത്ര അടുക്കാമൊ? ഒട്ടു ദൂരെയിരുന്നാൽ എത്തത്തക്കവണ്ണം ഒരു തവിയുണ്ടായിരുന്നാൽ കൊള്ളാം.

സൈ. അന്റി - (വേശ്യയോടു) നീ എന്നെ തീനിന്നു വിളിപ്പാൻ എന്തു സംഗതി? നീയും ഈ പട്ടണത്തിലുള്ള മറ്റെല്ലാവരെപ്പോലെ ഒരു ക്ഷുദ്രക്കാരി ആകുന്നു. എന്റെ അടുക്കൽനിന്നു പൊയ്ക്കൊള്ളണമെന്നു ഞാൻ ആണയിട്ടു പറയുന്നു.

വേശ്യ - അങ്ങിനെയെങ്കിൽ ഞാൻ ഉച്ചെക്കു വന്നപ്പോൾ ഒരു മാല പകരം തരാമെന്നു പറഞ്ഞുങ്കൊണ്ടു എന്നോടു വാങ്ങിയ ആ വൈരക്കല്ലുവച്ച മോതിരമോ ഈ മാലയോ രണ്ടാലൊന്നു ഇങ്ങു തരൂ. ഞാൻ പൊയ്ക്കൊള്ളാം. പിന്നെ തന്നെ അനർത്ഥപ്പെടുത്തുവാൻ ഒട്ടു വരുന്നുമില്ല.

സൈ. ഡ്രോമി - യജമാനനെ മുമ്പേ പറഞ്ഞതുപോലെ ഇതു ഒരു കൊടിയ പിശാചുതന്നെ. കുട്ടിപ്പിശാചുക്കൾ മനുഷ്യരോടു അടുക്കുന്നതു ചുണ്ണാമ്പും മറ്റും ചോദിച്ചുകൊണ്ടല്ലയോ? എന്നാൽ ഈ ആവേശി ഈ മുതുപിശാചു - പൊന്മാല ചൊദിച്ചുങ്കൊണ്ടു വരുന്നതു കണ്ടുകൂടായൊ. അയ്യോ കൊടുത്തേക്കല്ലെ. കയ്യിൽ കിട്ടിയാൽ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/40&oldid=155455" എന്ന താളിൽനിന്ന് ശേഖരിച്ചത്