സൈ. അന്റി - എടാ ഡ്രോമിയോ നീ എവിടെക്കാണ് ഇത്ര ധൃതിവെച്ചോടുന്നതു?
സൈ. ഡ്രോമി - യജമാനനെ ഞാൻ നിങ്ങളുടെ ഭ്യത്യനായ ഡ്രോമിയോ തന്നെയോ? ഇനിക്കു സുബുദ്ധിയുണ്ടോ പൊയ്പോയൊ?
സൈ. അന്റി - നീ എന്റെ ഭൃത്യൻ തന്നെ. നിനക്കു സുബോധവുമുണ്ടു.
സൈ. ഡ്രോമി - ഇല്ലില്ല. ഇനിക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു. ഞാൻ ഒരു കഴുതയും ഒരുത്തിയുടെ ഒരുത്തനും ആയിത്തീർന്നിരിക്കുന്നു.
സൈ. അന്റി - ഏതൊരുത്തിയുടെ ഒരുത്തനെടാ? നിനക്കെന്തു പിണഞ്ഞു ബുദ്ധിഭ്രമം പിടിപ്പാൻ?
സൈ. ഡ്രോമി - എന്റെ യജമാനനേ ഇവിടെ ഒരു സ്ത്രീ ഞാൻ അവളുടെ ഭർത്താവാകുന്നു എന്നു പറഞ്ഞുംകൊണ്ടു എന്റെ പുറകെ ഓടി നടക്കുന്നു. ജന്മം ചെയ്താൽ അവൾ എന്റെ അടുക്കൽനിന്നു വിട്ടുമാറുകയില്ലെന്നു തുടങ്ങിയിരിക്കുന്നു.
സൈ. അന്റി - അവൾ ഏതെടാ?
സൈ. ഡ്രോമി - ആരുകണ്ടാലും മാനിക്കത്തക്കവണ്ണം അവൾ തുലോം വണ്ണമുള്ളവളാകുന്നു. പക്ഷേ ഇനിക്കു ആ പൊണ്ണത്വമുള്ള ബന്ധുതയൊട്ടും രസിച്ചിട്ടില്ല.
സൈ. അന്റി - അങ്ങിനെയുണ്ടോ ഒരു ബന്ധുതയുള്ളു?
സൈ. ഡ്രോമി - ഒവ്വേ അതു ബന്ധുതയുടെ അല്ല, അവളുടെ പൊണ്ണത്വത്തെക്കുറിച്ചത്രേ ഞാൻ പറഞ്ഞു. അവൾ ഇവിടത്തെ