കുശിനിക്കാരത്തിയാണെന്നു തോന്നുന്നു. അവളുടെ ഉടുപ്പിന്മെലുള്ള കൊഴുപ്പുകണ്ടാൽ നായ കഞ്ഞികുടിക്കയില്ല. അവളുടെ പഴന്തുണിക്കു തീ കൊളുത്തിയാൽ ആറു മാസത്തേക്കു നിന്നു കത്തുവാൻ വേണ്ടുന്ന കൊഴുപ്പുകാണും. അവളെ ഒരു വിളക്കാക്കുന്നതിനല്ലാതെ പിന്നെ എന്തിനു കൊള്ളിക്കാമെന്നു ഇനിക്കു അറിഞ്ഞുകൂടാ.
സൈ. അന്റി - അവളെ കണ്ടാൽ എങ്ങിനെ ഇരിക്കുന്നു.
സെ. ഡ്രോമി - എന്റെ ചെരിപ്പുപോലെ കറുത്തിരിക്കുന്നു. എന്നാൽ അവളുടെ മുഖത്തുപോലും അത്രയും വെടിപ്പില്ല.
സെ. അന്റി - അതു വെള്ളംകൊണ്ടു തീർക്കാകുന്ന ഒരു അറ്റകുറ്റമല്ലയോ?
സെ. ഡ്രോമി - ഉവ്വുവ്വു. നോഹായുടെ കാലത്തിലെ ജലപ്രളയം പോലും അവളുടെ മുഖത്തേ അഴുക്കുകളവാൻ മതിയാകയില്ല
സൈ. അന്റി - അവളുടെ പേർ എന്തു?
സൈ. ഡ്രോമി - പേർ. എല്ലെൻ എന്നാണെ, പക്ഷേൽ ഒരിക്കോൽ താഴ്ചയിൽ കുഴിച്ചാലും എല്ലുകാണുമെന്നു തോന്നുന്നില്ല.
സൈ. അന്റി - അതെന്താ അവൾക്കു അത്ര പെരുത്തു വണ്ണമുണ്ടോ?
സൈ. ഡ്രോമി - വണ്ണവും നീളവും വ്യത്യാസപ്പെടുത്തുവാനില്ല. സാക്ഷാൽ പറകിൽ അവൾ ഭൂഗോളംപോലെ ഉരുണ്ടിരിക്കുന്നു. ചില ചില ദിക്കുകളൊക്കെയും ഞാൻ അവളുടെ സർവ്വാംഗത്തേൽ കാൺകയും ചെയ്തു.
സൈ. അന്റി - അതുവ്വോ? എന്നാൽ ഐല്ലാന്തു എവിടെയാ കണ്ടതു?
സൈ. ഡ്രോമി - അതു അവളുടെ ബാഹുമൂലത്തിലെ ഈർപ്പം കണ്ടിട്ടു അവിടെയെന്നാണെ തോന്നിയതു.
സൈ. അന്റി - സ്കോത്ത്‌ളാണ്ടോ?
സൈ. ഡ്രോമി - അതു പാഴുനിലയായി കിടക്കുന്ന ഉള്ളങ്കയ്യിലെന്നു തോന്നുന്നു.
സൈ. ആന്റി - അപ്രിക്ക എവിടെയാ കണ്ടതു?
സൈ. ഡ്രോമി - അതു ഞാൻ കണ്ടില്ലെന്നുവരികിലും അവ