താൾ:Aacharyan part-1 1934.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__51__

'സ്വയമനുഭൂതിയിലാത്മ ദൃക്കുവെച്ചും, നയമൊടാനുഗ്രഹവാണിയുച്ചരിച്ചും, നിയതിയെവാക്കിലടക്കിവാണസച്ചിൻ- മയനുടെപാദരസംസദാലസിപ്പൂ! 19 'ജഡമജഡാത്മമെന്നുശാസ്ത്രി,ധർമ്മം 'ജഡമിവയെന്നിഹഗൌതമൻമുനീന്ദ്രൻ, ജഡമഥചിദ്ഘനമെന്നുരുതന്നെ വിദ്യ- ദൃഡനറിവിൻ മുഖവാദമേവമോർത്തോ? 20 _____________________________________________________________________________ സാധിക്കുന്നതാണ്.ഇവയെല്ലാം തന്നിൽനിന്നു ഉത്ഭവിക്കുന്നതായും തന്നിൽ തന്നെ ലയിക്കുന്നതായും അനുഭവമാകും. 19.അനുഭൂതി=അനുഭവം;ബ്രഹ്മജ്ഞാനാനുഭവം.ആത്മദൃക്ക്=അന്തർമുഖമായ മനോവൃത്തി.നിയതി=പ്രകൃതി. സച്ചിൻമയൻ=ഈശ്വരൻ;ഇവിടെ പ്രത്യക്ഷ ദൈവം.പാദരസം=പാദതീർത്ഥം.ലസിപ്പൂ=ശോഭിപ്പൂ. 20.ജഡവിജഡാത്മകം=ലോകം ജഡാത്മകമായ പഞ്ചഭൂതാദികളും ആത്മാവും കലർന്നതെന്നു നന്നായി കാദിവാദികൾ പറയുന്നു.ധർമ്മം ജഡമിഹ=ധർമവും ജഡവുമെന്നു ഗൌതമാദിക(ബുദ്ധമത സിദ്ധാതികൾ പറയുന്നു പ്രകൃതി വാദവും ഇതോടുയോജിക്കുന്നു.)ജഡമഥചിദ്ഘനം=ജഡം തന്നെ ഒരു ബോധത്തിൽ ഭാനം ചെയ്യുന്നതല്ലാതെ മറ്റൊന്നുമില്ലെന്നു

അനുഭവസ്ഥന്മാരായ ജ്ഞാനികൾ(ഇതു വേദാന്തപക്ഷം)സിദ്ധാന്തിക്കുന്നു.ഇപ്രകാരം ശാസ്ത്രവാദങ്ങൾ നാനാപ്രകാരത്തിലാകുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/59&oldid=155386" എന്ന താളിൽനിന്ന് ശേഖരിച്ചത്