താൾ:Aacharyan part-1 1934.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

___44__

'അനുദിനമാന്തരദീപ്തി വിന്ദുനേത്ര- ത്തിനു തനിയേ വഴിവെട്ടിയാത്മരൂപം, ജനന മെടുത്തതിമോദമേകി വിദ്യാ- ജനനികൊളുത്തിവിശുദ്ധസിദ്ധിജാലം 6 'പരഹ്രദയസ്ഥിതി,ദൂരദൃഷ്ടിയെന്നി- ത്തരമനുഭൂതികളായ സിദ്ധിപൂരം; കരണകരാങ്കരമായുദിച്ചു ദിവ്യോ- ല്കര ഗുരുവിൻ മഹിമാവനന്തമായി 7 _____________________________________________________________________________

ളും യോഗാഭ്യാസാവസരത്തിൽ ഉണ്ടാകാറുണ്ട്, ഇതു ഏകദേശം സ്വപ്തസദൃശമാണെങ്കിലും തന്നിൽ നിന്നാണു ആ ലോകം ഉത്ഭവിച്ചതെന്നും തന്നിൽ തന്നെ ആയതു അടങ്ങിയെന്നും അറിയുവാൻകഴിയുംക്ഷണത്തിൽ വേദാന്തസാരാനുഭവസ്ഥനാകയാൽ സ്വാമിപാദങ്ങൾ ഗുരുവിനെ അത്യധികം തൃപ്തിപ്പെടുത്തിയിട്ടുണ്ട്, 6, ആന്തരദീപ്തി=ആത്മപ്രകാശം ആത്മരൂപം ജനനമെടുത്തു=തന്റെ രൂപത്തെ തനിക്കു വിന്ദുനേത്രപ്രകാശമദ്ധ്യത്തിൽ ദർശിപ്പാൻ സാധിച്ചു;ആത്മാകാരദർശനം ലഭിച്ചു അതിമോദമേകി=ആനന്ദം ലഭിച്ചു വിദ്യാജനനി=അവിദ്യാനാശകാരിണിയായ വിദ്യാശക്തി വിശുദ്ധസിദ്ധിജാലം=സാത്വീകവൃത്തിയിലുള്ള സർവ്വസിദ്ധികളേയും

7,പരഹൃദയസ്ഥിതി=അന്യന്റെ ഹൃദയം ഗൃഹിക്കൽ ദൂരദൃഷ്ടി=അന്യദേശങ്ങളിൽ കഴിയുന്നകാര്യങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/52&oldid=155379" എന്ന താളിൽനിന്ന് ശേഖരിച്ചത്