താൾ:Aacharyan part-1 1934.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


              -43-


'അരുളിനപോലെദിനേശനും നിശാന്മ- പ്പൊരുളുമകൈതവ ദിവ്യ വിശ്വരൂപം; ഗുരുവരഭക്തനു ദർശനം കൊടുപ്പാ- നരുമയിലാർന്നു മഹാൻ ഭജിച്ചകാലം. 4 'അറിവിലുദിച്ച തഴച്ചു ലോകമുണ്ടാം മറികളമാനുഷയോഗദൃക്കുമൂലം, കറകലരാതെയറിഞ്ഞു തീർത്തുരക്കും മറയവനായ് കരൾകട്ടു ശിഷ്യവർയ്യൻ. 5

________________________________________ കം=ശ്രേഷ്ഠനായ ശിശു. ധർമ്മസ്ഥാപനത്തിന്നു അവത രിച്ച ഉണ്ണിയെപ്പോലെ വളർന്നു.

  4. അരുളിനപോലെ=യോഗശാസ്ത്രത്തിലെ കല്പന

ക്കനുസരിച്ചു ; ഗുരുവിന്റെ ഉപദേശത്തിനൊത്തവണ്ണം. നിശേശല്പൊരു=ചന്ദ്രനായ ദേവൻ. പരമാർത്ഥമായ തും അലൌകികമായതുമായ മഹനീയരൂപം.ഗുരുവര ഭക്ത=ഗുരുവരനായിരിക്കുന്ന ഭക്തൻ. ദർശനം=പ്രത്യ ക്ഷദർശനം. അരുമയി=മനോഹരതയിൽ. സൂർയ്യച ന്ദ്രാദികളിൽ ദൃഷ്ടിയെ ഉറപ്പിച്ചു മനസ്സിൽ ഏകാഗ്രപ്പെ ടുത്തുന്ന ഒരു സമ്പ്രദായം യോഗ്യാഭ്യാസത്തിലുണ്ടു.ആ വക അവസരങ്ങളിൽ ആ ഗോളദേവതകൾ ഒരു ദിവ്യാ കൃതി അഭ്യാസഫലസിദ്ധിയിൽ ദർശിപ്പിക്കുകയും ചെയ്യും.

 5. മറിക= സമ്പ്രദായങ്ങൾ. അമാനുഷയോ

ഗദൃക്കു=ദിവ്യവിലോചനം; വിന്ദുനേത്രം. മറയവ=

ബ്രാഹ്മണൻ. വിന്ദുനേത്രംമുഖേന പല ദിവ്യദർശനങ്ങ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/51&oldid=155378" എന്ന താളിൽനിന്ന് ശേഖരിച്ചത്