-26- അപരിമിതമനന്തശക്തിരണ്ടും സപദിയൊരേവിധമെങ്ങുവാർത്തുകണ്ണീർ? കൃപയൊടിഹപരാപരാത്മ ധർമ്മം കപപടമൊഴി ഞ്ഞുമൊഴിഞ്ഞഭ്രവിലല്ലി? 27
ഇതി ആചാർയ്യല്ൻ ആശ്രമദേവതാവിലാപം എന്ന രണ്ടാം ഉച്ഛ്വാസം സമാപ്തം
___
_____________________________________-
ഗൻ;ചന്രചൂഡലിംഗൻ. മുദാ=മോദത്തോടുകൂടി.ദേവ
ന്മാരഖിലം=എല്ലാ ദേവന്മാരും. ശ്രവിക്കുമളവിൽ=കൾ
ക്കത്തക്കവണ്ണം. ഭ്രയോപി=വീണ്ടും. വിദ്യാപരദൈവ
തം=വിദ്യാശക്തി: ആത്മജ്ഞാനത്തെ ദാനംചെയ്യുന്ന ശ ക്തി. ഹരപദം=സശിവപദം. രുദ്രൻ പ്രപഞ്ചവിലയം വ രുത്തുന്നതുകൊണ്ടു രുദ്രാണിയെ വിജ്ഞാനപ്രദയായ ദേ വതയാക്കി വർണ്ണിച്ചിരിക്കുന്നു.
27.അപരിമിതം=കണക്കല്ലാത്ത. അപരാശ
രണ്ടും=അവിദ്യാശക്തിയും വിദ്യാശക്തിയും:അപരാശ ക്തിയും പരാശക്തിയും.സപദി=പൊടുന്നനവെ. കൃ പ=ദയ. പരാപരാത്മധർമ്മം=പരയുടെയും അപരയുടെ യും ധർമ്മ. കപടമൊഴിഞ്ഞു=വ്യാജംകൂടാതെ. മൊഴി ഞ്ഞ=പറഞ്ഞ. കർമ്മവും, ജ്ഞാനവും ഒന്നുപോലെ യോ ജിപ്പിച്ച് ഉപദേശിച്ച മഹാത്മാവിന്റെ സമാധി അവ സരത്തിൽ അപരാശക്തിയും പരാശക്തിയും ഒന്നുപോ
ലെ വ്യാകുലപ്പെട്ടു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.