താൾ:Aacharyan part-1 1934.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__27__

                ആചാർയ്യൻ 

ഭാഷാവിലാപം

                 എന്ന

മൂന്നാം ഉച്ഛ്വാസം.

                 ________
          അഞ്ജനേക്ഷിതനെഴുന്ന ദർശനം
          മഞ്ശുളാഭമളവറ്റെടുത്തപോൽ,  
          അഞ്ജസാ മമ വിലോകനങ്ങളിൽ   
          സഞ്ജനിച്ചിഹ സുരാഭകാൺമു ഞാൻ.			1
          ദേശവാണികളമാനുഷീക സം-
          ദേശ്നദായക മഹാസമാധിയാൽ.
          പേശലധ്വനികൾ ഗദ്ഗദാക്ഷരം 

പേശി,ദു;ഖമൊഴിയേവമല്ലയോ? 2 __________________________________________________________________________________

   1.അഞ്ജനേക്ഷിതൻ=മഷിനോട്ടക്കാരൻ.ദശനം=കാഴ്ച.മഞ്ജുളാഭം=മനോഹരമായ ശോഭയോടു കൂടിയത്.അഞ്ജസാ=പൊടുന്നനവെ.

മമ=എന്റെ.വിലോകനങ്ങളിൽ=വീക്ഷണ​ങ്ങളിൽ.സഞ്ജനിച്ചു=ഉണ്ടായി.സുരാഭ=സുരന്മാരുടെ ശോഭ.ഇവിടെ കവിയുടെ സൂക്ഷമമായ കാവ്യ ദർശനത്തെ മഷിനോട്ടക്കാരന്റെ കരുമാർഗ്ഗമായ ദർശനത്തോടു അമാനുഷദർശനമാകയാൽ ഉപമിച്ചിരിക്കുന്നു.

 2.ദേശവാണികൾ=ദേശീയഭാഷകൾ;കൈരളി തുടങ്ങിയവ.അമാനുഷീകസന്ദേശദായകമഹാസമാധിയാൽ=ദൈവികസന്ദേശങ്ങളെ 

പ്രദാനം ചെയ്യുന്ന മഹാത്മാവിന്റെ മോക്ഷപ്രാപ്തി ഹേതുവായിട്ടു.പേശലധ്വ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/35&oldid=155360" എന്ന താളിൽനിന്ന് ശേഖരിച്ചത്